130 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നതിനിടെ കാറിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി: ചീറിപ്പായുന്ന കാറിലെ ഡ്രൈവറെ മരണമുഖത്ത് നിന്നും രക്ഷിച്ച് പോലീസിന്റെ ആത്മാര്‍ഥത; അബുദാബി പോലീസിന്റെ സാഹസിക രക്ഷാപ്രവര്‍ത്തനത്തിന് കൈയ്യടിച്ച് ലോകം

cruise control,Abhudhabi Police,130kmph

റിയാദ്: 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന എക്സ്പ്രസ് റോഡുകളുടെ നാടാണ് അബുദാബി. 90 ശതമാനം വാഹനങ്ങളും 130 കിലോമീറ്റര്‍ വേഗതയ്ക്ക് മുകളിലാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുകയും ചെയ്യാറ്.

എന്നാല്‍ അത്തരമൊരു യാത്രക്കിടെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനമുള്ള കാറിന്റെ സകല നിയന്ത്രണങ്ങളും നഷ്ടമായി. ഓട്ടോമാറ്റിക് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതോടെ കുതിച്ചു പായുന്ന കാറിലെ ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് അബുദാബി ട്രാഫിക്ക് പോലീസ്. യാതൊരു അപകടവും കൂടാതെ കാര്‍ ഹൈവേയില്‍ വെച്ച് തന്നെ ഇടിപ്പിച്ചു നിര്‍ത്തിച്ചതിനു ശേഷമാണ് പോലീസിന് ശ്വാസം നേരെ വീണത്.

അബുദാബി അല്‍ ഐന്‍ റോഡിലാണ് സംഭവം. ക്രൂയിസ് സംവിധാനമുള്ള ഫോര്‍ വീല്‍ ഡ്രൈവിങ് സൗകര്യമുള്ള എസ്‌യുവി കാര്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കൊണ്ടിരിക്കെ വേഗത കുറക്കാന്‍ ശ്രമിച്ചപ്പോഴാണ് വാഹനത്തിന്റെ കണ്‍ട്രോള്‍ നഷ്ടമായതായി ഡ്രൈവര്‍ മനസ്സിലാക്കിയത്. ബ്രേക്കില്‍ കാല്‍ അമര്‍ത്തിയപ്പോള്‍ നിയന്ത്രണം വഹിച്ചിരുന്ന കണ്‍ട്രോള്‍ സിസ്റ്റം തകരാറിലായതോടെ ബ്രേക്ക് കിട്ടാതെയാവുകയായിരുന്നു. ഗിയര്‍ മാറ്റാനുള്ള ശ്രമമവും പരാജയപ്പെട്ടു. ഉടന്‍ തന്നെ യാതൊരു രക്ഷയുമില്ലാതെ മരണത്തെ മുഖാമുഖം കണ്ടു വാഹനം ചീറിപ്പായുന്നതിനിടയിലാണ് അവസാന പരിശ്രമമെന്ന നിലയില്‍ അല്‍ ഐനില്‍ വസിക്കുന്ന യുവാവ് പോലീസിനെ ബന്ധപ്പെട്ടത്.

സംഭവമറിഞ്ഞ പോലീസ് ആദ്യം ഇദ്ദേഹത്തിന് ആത്മ ധൈര്യം പകരുകയാണ് ചെയ്തത്. ഞൊടിയിടയില്‍ തന്നെ വേണ്ട നിര്‍ദേശങ്ങളും കൈമാറി. ഇതേസമയം 15 പോലീസ് പട്രോളിംഗ് സംഘവും സംഭവ സ്ഥലം നടക്കുന്ന ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു. അതേസമയത്ത് തന്നെ പാതയിലെ വാഹനങ്ങള്‍ മാറ്റുകയും കുതിച്ചു പാഞ്ഞു വരുന്ന കാറിനു ഹൈവേയുടെ നടുവിലൂടെ തന്നെ ചീറിപ്പായാന്‍ അവസരമൊരുക്കുകയും ചെയ്തു.

തുടര്‍ന്ന് ഒരു പോലീസ് വാഹനം കുതിച്ചു പായുന്ന കാറിന്റെ മുന്നില്‍ കയറി അല്‍പ്പാല്‍പ്പം സ്പീഡ് കുറച്ചു തകരാറിലായ കാറിന്റെ മുന്‍ഭാഗത്ത് ഓടുന്ന സമയത്ത് തന്നെ ഇടിപ്പിച്ചു സാഹസികമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്പീഡ് പതിയെ കുറച്ച് പോലീസ് വാഹനം നിര്‍ത്തിയതോടെ അതില്‍ ഇടിച്ച് കാറും നിന്നു.

അതിസാഹസികമായ ഈ ദൗത്യനിര്‍വഹണത്തിന് പോലീസ് സേനയിലെ ഓപ്പറേഷന്‍ വിഭാഗവും, ട്രാഫിക് പെട്രോളിങ് പോലീസും ആംബുലന്‍സ്, റെസ്‌ക്യൂ വിഭാഗങ്ങളും ഞൊടിയിടയിലെ പ്രവര്‍ത്തനത്തിന് സഹായികളായെന്നു അബുദാബി പോലീസ് ട്രാഫിക് ഡയറക്റ്റര്‍ ബ്രിഗ്രേഡിയര്‍ സാലിം അബ്ദുല്ലാഹ് ബിന്‍ ബറാക് അല്‍ ദാഹിരി പറഞ്ഞു.

വാഹനത്തിന്റെ ബ്രേക്ക് തകരാറിലായപ്പോള്‍ മരണം മുന്നില്‍ കണ്ടിരുന്നതായി ഡ്രൈവര്‍ പിന്നീട് പ്രതികരിച്ചു. പോലീസ് വാഹനങ്ങള്‍ സര്‍വ്വ സന്നാഹത്തോടെ എത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബ്രേക്കില്ലാത്ത കാര്‍ എവിടെയെങ്കിലും ഇടിച്ചിരുന്നെങ്കില്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ഒരോന്നായി കൂട്ടിയിടിച്ച് വലിയ അപകടമായി മാറിയേനെ.

 
 
 
View this post on Instagram

شرطة أبوظبي تنقذ شخصاً تعطل مثبت السرعة في مركبته . . أنقذت شرطة أبوظبي حياة شخص إثر تعطل مثبت السرعة في مركبته عند سرعة 130 كيلومتراً في الساعة، على طريق العين باتجاه مدينة أبوظبي، و فقدانه السيطرة عليها، على نحو شكل خطراً بالغاً على حياته، والآخرين، وقدمت له النصائح والإرشادات عبر الهاتف وتهدئته والتقليل من مخاوفه أثناء تنفيذ مهمة الإنقاذ التي انتهت بنجاح . ووصف السائق- (من المقيمين في مدينة العين) - اللحظات التي مر بها بالخوف والرعب لفترة زمنية زادت عن 50 دقيقة يوم الجمعة الماضي عندما واجه الموت، إثر تعطل مثبت سرعة سيارته الحديثة ذات الدفع الرباعي على سرعة 130 كيلومتراً في الساعة. وأوضح أنه لأول مرة يتعرض فيها لمثل هذه الحادثة، وحاول وضع ناقل السرعة على وضعية ( N )، واستخدام المكابح لكن دون جدوى، فأتصل على هاتف الطوارئ (999)بمركز القيادة والتحكم في إدارة العمليات بقطاع العمليات المركزية بشرطة أبوظبي. ورافقته الدوريات، قبل اتخاذ القرار بإيقاف المركبة عن طريق صدمها من الامام بإحدى دوريات الشرطة لتخفيف سرعتها وإيقافها، وتدخلت 15 دورية وسيارتي اسعاف لتعزيز السلامة، وشب حريق بسيط أسفل السيارة لحظة توقفها وعمل رجال المرور بسرعة على اخراجه من المركبة وإطفاء الحريق، وأجريت له الإسعافات الأولية من قبل طواقم الإسعاف . وأوضح العميد سالم بن براك الظاهري مدير إدارة مرور المناطق الخارجية في مديرية المرور والدوريات بشرطة أبوظبي أن شرطة أبوظبي وفور تلقي البلاغ طبقت خطة الطوارئ للتعامل في مثل هذه الحالات بالتنسيق مع إدارة العمليات ودوريات المرور وسيارات الإسعاف والإنقاذ، وقامت الدوريات بإفساح الطريق أمام المركبة لمنعها من الاصطدام بالمركبات الأخرى على الطريق والمحافظة على سلامة سائق المركبة وباقي مستخدمي الطريق ولم ينتج أي إصابات أو أضرار كبيرة، مؤكدا أن جهود دوريات الشرطة نجحت في ضمان سلامة السائق وعدم تعرضه للأذى نتيجة تطبيقه الإرشادات والتعليمات وتنفيذها بدقة متناهية ما أسهم في حل المشكلة وانقاذه . و عبر السائق في اتصال هاتفي مع برنامج استديو 1 بإذاعة أبوظبي عن تقديره لشرطة أبوظبي على سرعة الاستجابة بوصول الدوريات التي أخلت الطريق أمامه بإتجاه أبوظبي، على طول الطريق من العين إلى جسر المفرق . #الإمارات #أبوظبي #شرطة_أبوظبي #الإعلام_الأمني ‏#UAE #AbuDhabi #ADPolice  #security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)