കാമദാഹം തീര്‍ക്കാനായി ഉറ്റവരെ കൊലയ്ക്ക് കൊടുത്ത ദുഷ്ടകള്‍: ആറ്റിങ്ങല്‍ അനുശാന്തിയും മെല്‍ബണിലെ സോഫിയയുമായി പിണറായിയിലെ സൗമ്യയ്ക്ക് സമാനതകള്‍ ഏറെ

sofiya,anusanthi,soumya pinarayi

തൃശ്ശൂര്‍: വഴിവിട്ട അവിഹിത ബന്ധങ്ങള്‍ സംരക്ഷിക്കാനും കൊണ്ടു നടക്കാനുമായി ഈ സ്ത്രീകള്‍ കൊലപ്പെടുത്തിയത് വളരെ വേട്ടപ്പെട്ടവരെ. അതും സ്വന്തം ചേരയെ തന്നെ. കേരള മനസാക്ഷിയെ ഞെട്ടിച്ച ആദ്യ സംഭവമല്ല പിണറായിയിലെ സൗമ്യയുടെത്. അവിഹിതബന്ധം സംരക്ഷിക്കായി പിണറായിയില്‍ സൗമ്യ മകള്‍ക്കും മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. മകള്‍ക്കു ചോറിലും അച്ഛനു രസത്തിലും അമ്മയ്ക്കു മീന്‍ കറിയിലുമായിരുന്നു വിഷം ചേര്‍ത്തു നല്‍കിയത്. ഏറക്കുറെ ഇതിനു സമാനമായിരുന്നു മെല്‍ബണില്‍ മലയാളിയായ സോഫിയ ഭര്‍ത്താവ് സാമിനെ സയനൈയഡ് നല്‍കി കൊലപ്പെടുത്തിയത്. ആറ്റിങ്ങല്‍ നടന്ന കൂട്ട കൊലപാതകം സഹപ്രര്‍ത്തക നിനോ മാത്യൂവിനൊപ്പം ജീവിക്കാന്‍ വേണ്ടി അനുശാന്തി സ്വന്തം കുഞ്ഞിന്റെ തല അടിച്ചു തകര്‍ക്കാന്‍ കാമുകന് അനുവാദം നല്‍കുകയായിരുന്നു.

കാമുകനൊപ്പം ജീവിക്കാനായി ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ ഭാഗം തൂഷാരത്തില്‍ റിട്ട: സിവില്‍ സപ്ലൈയിന് കോര്‍പ്പറേഷന്‍ ജീവനക്കാരനായ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (67) പേരക്കുട്ടി സ്വസ്തിക(4) എന്നിവരാണ് ആറ്റിങ്ങല്‍ കൊലപാതകത്തിന്റെ ഇരകള്‍ സ്വസ്ഥികയുടെ അച്ഛനായ ലിജിഷിനു കാര്യമായ പരിക്കേറ്റിരുന്നു. കാമുകിയുടെ കുഞ്ഞിനെയും മാതാവിനെയും അതിക്രൂരമായി കൊലപ്പെടുത്തിയതിന് ഇരട്ടകൊലകേസിലെ ഒന്നാം പ്രതി നിനോ മാത്യൂവിനെ കോടതി മരണം വരെയും തൂക്കിലേറ്റാന്‍ വിധിച്ചു. ഇരുവര്‍ക്കും 65 ലക്ഷം രുപ പിഴയും വിധിച്ചിരുന്നു. പ്രതികള്‍ ഇരുവരും ടെക്നോപാര്‍ക്കിലെ സഹപ്രവര്‍ത്തകരായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തന്‍ കൂട്ടു നിന്ന അനുശാന്തി മാതൃത്വത്തിനു തന്നെ അപമാനമാണ് എന്നു കോടതി വിധിച്ചു.എന്നാല്‍ സ്ത്രീയാണ് എന്നതും ശരീരിക അവശതകളും പരിഗണിച്ച് കുറ്റ കൃത്യത്തില്‍ നേരിട്ടു പങ്കില്ലാത്തതിനാല്‍ അനുശാന്തിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിരുന്നു.

 

മെല്‍ബണില്‍ സോഫിയ കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവ് സാമിനു സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം കിടന്നുറങ്ങിയ കിടക്കയില്‍ വച്ചാണു കാമകുന്‍ അരുണ്‍ കമലാസനനും സോഫിയയും ചേര്‍ന്നു വിഷം നല്‍കി സാമിനെ കൊലപ്പടുത്തിയത്. തുടര്‍ന്ന് ഹൃദായാഘാതത്തെ തുടര്‍ന്നാണു സമാം മരിച്ചത് എന്ന വരുത്തി തീര്‍ത്തു. എന്നാല്‍ തുടര്‍ന്നുള്ള സോഫിയയുടെ ജീവിതം കണ്ട് സംശയം തോന്നിയ അജ്ഞാതയായ സ്ത്രീ വിവരം മെല്‍ബണ്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സോഫിയയും അരുണും കുടുങ്ങിയത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)