മഹേന്ദ്ര സിങ് ധോണിയെപ്പോലെ തന്നെ ധാരാളം ആരാധകരുണ്ട് മകള്‍ സിവയ്ക്കും.പാട്ടു പാടിയും, വിവിധ ഭാഷകളില്‍ സംസാരിച്ചും, ചപ്പാത്തി ഉണ്ടാക്കിയുമൊക്കെ കുഞ്ഞു സിവ ജനങ്ങളുടെ മനം കീഴടക്കിയിരുന്നു. ഇപ്പോഴിതാ സിവയോടുള്ള തന്റെ സ്നേഹം തുറന്ന് പറഞ്ഞിരിക്കുകയാണ് ചലച്ചിത്ര താരവും കിംഗ്സ് ഇലവന് പഞ്ചാബ് ടീമിന്റെ ഉടമയുമായ പ്രീതി സിന്റ.
ക്യാപ്റ്റന്‍ കൂളിന് താന്‍ ഉള്‍പ്പെടെ ധാരാളം ആരാധകരുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ആരാധന കുഞ്ഞു സിവയോടാണ്. താനിപ്പോള്‍ പറയുന്നു കരുതിയിരുന്നോളൂ,കുഞ്ഞു സിവയെ താന്‍ തട്ടിക്കൊണ്ടു പോകുമെന്നാണ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചുകൊണ്ട് പ്രീതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
2010ലാണ് സാക്ഷിയെ ധോണി വിവാഹം ചെയ്യുന്നത്. 2015ലാണ് ധോണിക്കും സാക്ഷിക്കും സിവ ജനിക്കുന്നത്. അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്ന പാട്ട് പാടിയതു മുതലാണ് മലയാളികള്‍ സിവയെ ഇഷ്ടപ്പെടാന്‍ ആരംഭിച്ചത്.
Captain cool has many fans including me, but off-late my loyalties are shifting to his little munchkin Ziva. Here I’m telling him to be careful – I may just kidnap her 😜 Now it's time for you guys to Caption THIS photo…#Ting pic.twitter.com/bD1ADSXopc
— Preity G Zinta (@realpreityzinta) May 7, 2019
Discussion about this post