ഇരട്ടപദവി വിവാദം; രാജി സന്നദ്ധത അറിയിച്ച് സൗരവ് ഗാംഗുലി

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റു കൂടിയാണ് സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഇരട്ടപദവി വിവാദത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് സൗരവ് ഗാംഗുലി. നിലവില്‍ അദ്ദേഹം ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരെ മുമ്പ് ഓംബുഡ്സ്മാന്‍ ഗാംഗുലിക്ക് നോട്ടീസ് അയച്ചിരുന്നു.

ഇതിനു തൊട്ടുപിന്നാലെ ബിസിസിഐ ഓംബുഡ്സ്മാന്‍ ഡികെ ജെയ്നിനു മുമ്പാകെ ഉപദേശക സമിതിയില്‍ നിന്ന് രാജിവെക്കാനുള്ള സന്നദ്ധത ഗാംഗുലി പ്രകടിപ്പിച്ചു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റു കൂടിയാണ് സൗരവ് ഗാംഗുലി.

നേരത്തെ ഓംബുഡ്മാന്‍ അയച്ച കത്തിന് മറുപടിയായി ക്യാപിറ്റല്‍സിന്റെയും ക്രിക്കറ്റ് ബോര്‍ഡിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ പ്രത്യേക താത്പര്യങ്ങളൊന്നുമില്ലെന്നും, ബിസിസിഐ ഭരണഘടന മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും താരം മറുപടി നല്‍കിയിരുന്നു.

Exit mobile version