ഗുവാഹാട്ടി: ഇന്ത്യന്‍ ടീമിന്റെ പ്രിയ ബൗളര്‍ ജസ്പ്രീത് ബുംറയെ അനുകരിച്ച് പന്തെറിയുന്ന അഞ്ചു വയസുകാരന് പാക് ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പേസിലെ വൈവിധ്യമാണ് ബുംറയെ മറ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഡെത്ത് ഓവറുകളില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന ചുരുക്കംചില ബൗളര്‍മാരില്‍ ഒരാളാണ് ബുംറ. ബൗളിങ് ആക്ഷന്‍ കൊണ്ടാണ് ബുംറ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
As a kid, I remember how I used to copy the actions of my cricketing heroes. 🏏
It's a wonderful feeling to see kids copying my action today.😃#childhoodflashbacks #Grateful #nostalgia https://t.co/ni4Y22aPMH— Jasprit bumrah (@Jaspritbumrah93) October 20, 2018
ഇപ്പോഴിതാ തന്റെ ബൗളിങ് ആക്ഷന്‍ മറ്റൊരാള്‍ അനുകരിക്കുന്നതു കണ്ടപ്പോള്‍ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയിരിക്കുകയാണ് ബുംറയുടെ മനസ്സ്. ചെറുപ്പത്തില്‍ താനും ഇത്തരത്തില്‍ താരങ്ങളുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ചിരുന്നത് ഓര്‍മ്മവന്നെന്ന് ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബുംറ കുറിച്ചു. മറ്റൊരാള്‍ തന്റെ ബൗളിങ് ആക്ഷന്‍ അനുകരിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും ബുംറ പറയുന്നു.
Discussion about this post