പുരുഷ-വനിതാ താരങ്ങള്‍ക്ക് ലിംഗഭേദമില്ലാതെ തുല്യവേതനമേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. എല്ല് ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ക്കും നിയമം ബാധകമാണ്. ഇനി മുതല്‍ താരങ്ങള്‍ക്ക് ഒരേ മത്സരത്തിന് ഒരേ ദിവസം ഒരേ വേതനം ലഭ്യമാകും.
Landmark day for all levels of cricket in New Zealand 🏏 #CricketNationhttps://t.co/NAcTp44cPV
— WHITE FERNS (@WHITE_FERNS) July 4, 2022
Also read : ഒരു കുടയും ആറ് കൂട്ടുകാരും : ഗൃഹാതുരത്വമുണര്‍ത്തി കുരുന്നുകളുടെ വീഡിയോ
തീരുമാനമുള്‍ക്കൊള്ളുന്ന അഞ്ച് വര്‍ഷത്തെ കരാറില്‍ കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്ട്‌സ് ഗവേണിങ് ബോഡിയും ഒപ്പുവെച്ചു. കരാര്‍ അനുസരിച്ച് വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചിലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ-വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും.
Discussion about this post