കേപ് ടൗണ്‍ : വിവാദക്കുരുക്കില്‍ വീണ്ടും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി മൈതാനത്ത് ദേശീയ ഗാനം ആലപിക്കുമ്പോള്‍ ച്യൂയിങ് ഗം ചവച്ചതിനാണ് ഇത്തവണ കോലിയെ വിവാദം പിന്തുടര്‍ന്നിരിക്കുന്നത്.
Virat Kohli busy chewing something while National Anthem is playing. Ambassador of the nation.@BCCI pic.twitter.com/FiOA9roEkv
— Vaayumaindan (@bystanderever) January 23, 2022
കേപ് ടൗണില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് ദേശീയ ഗാനമാലപിക്കുമ്പോള്‍ കോലി ച്യൂയിങ് ഗം ചവയ്ക്കുന്നതും ഇടയ്ക്ക് ഗാനത്തിനൊത്ത് ചുണ്ട് ചലിപ്പിക്കുന്നതും കാണാം. വീഡിയോ കോലിയെ സൂം ചെയ്യുന്നുമുണ്ട്. ദേശീയ ഗാനം ആലപിക്കുന്ന വീഡിയോയില്‍ കോലി ഗം ചവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഒട്ടേറെപ്പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ചാണ് പലരുടെയും വിമര്‍ശനം.
Virat Kohli busy chewing something while National Anthem is playing. Ambassador of the nation. @BCCI what the hell is going on this player needs to be kicked out of the team for being such a brainless activity by not showing respect to national anthem pic.twitter.com/j3PfUbfisA
— Garv Pandey (@GarvPandey19) January 23, 2022
“ദേശീയ ഗാനത്തിനിടെ വിരാട് കോലി ച്യൂയിങ് ഗം ചവയ്ക്കുന്ന തിരക്കിലാണ്. ഇതാണോ രാജ്യത്തിന്റെ അംബാസഡര്‍ ?” ബിസിസിഐയെ ടാഗ് ചെയ്ത് ഒരാള്‍ കുറിച്ചു. ദേശീയ ഗാനത്തെ അപമാനിച്ച കോലിയെ ടീമില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
Discussion about this post