സമയപരിധി കഴിഞ്ഞിട്ടും കോഹ്ലി രാജി വെച്ചില്ല : ഒടുവില്‍ ബിസിസിഐ നീക്കി

ന്യൂഡല്‍ഹി : ഇന്ത്യന്‍ പുരുഷ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള സമയപരിധി പിന്നിട്ടിട്ടും രാജി വയ്ക്കാന്‍ തയ്യാറാകാഞ്ഞതോടെ വിരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ബിസിസിഐ രോഹിത് ശര്‍മയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം റിപ്പോര്‍ട്ട് പുറത്തു വന്നു. ട്വന്റി20 ലോകകപ്പിന് ശേഷം ട്വന്റി20യിലെ നായകസ്ഥാനം രാജി വയ്ക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചതോടെത്തന്നെ കോഹ്ലിയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമാകുമെന്ന് തീര്‍ച്ചയായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിക്കാന്‍ ബിസിസിഐ നല്‍കിയ 48 മണിക്കൂര്‍ പിന്നിട്ടിട്ടും കോഹ്ലി നിശബ്ദദ പാലിച്ചതോടെയാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. വര്‍ക്ക്‌ലോഡ് ചൂണ്ടിക്കാട്ടിയാണ് ട്വന്റി20യിലെ നായക സ്ഥാനം ഒഴിയുന്നതായി കോഹ്ലി നേരത്തേ പ്രഖ്യാപിച്ചത്. പിന്നാലെ ട്വന്റി20യില്‍ ഇന്ത്യയുടെ നായനായി രോഹിത് ശര്‍മയെ ബിസിസിഐ പ്രഖ്യാപിച്ചു.

Exit mobile version