ധോണി,സച്ചിന്, മേരി കോം എന്നിങ്ങനെ കായികതാരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്. അത്തരത്തില്‍ ഒരു സിനിമാതാരത്തിന്റെ ജീവിതം സിനിമയായാല്‍ അഭിനയിക്കാന്‍ ഏറെ അഗ്രഹിച്ചിരിക്കുകയാണ് ഷാറൂഖ് ഖാന്. അത് മറ്റാരുടെയുമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലിയുടേതാണ്.
ഒരു അഭിമുഖത്തിനിടയെയാണ് ഷാറൂഖ് ഖാന് ഇക്കാര്യം പറഞ്ഞത്. ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തില്‍ തനിക്ക് കോഹ്ലിയുമായി സാദൃശ്യമുണ്ടെന്നും കിങ്ഖാന് കൂട്ടിച്ചേര്‍ത്തു. അതേസമയം കോഹ്ലി ആകാന്‍ നിങ്ങള്‍ക്ക് താടി വെയ്ക്കേണ്ടിവരുമെന്നാണ് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
Discussion about this post