ദുബായ് : ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ കൈയ്ക്ക് പരിക്കേറ്റതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവോണ്‍ കോവല്‍ ഫൈനലിനുണ്ടാകില്ലെന്ന് വ്യക്തമാക്കി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. മത്സരത്തില്‍ പുറത്തായതിന്റെ നിരാശയില്‍ ബാറ്റില്‍ ഇടിച്ചതാണ് പരിക്കിന് കാരണം. ചെറുവിരലിന് ഒടിവുള്ളതായി എക്‌സ്‌റേയില്‍ തെളിഞ്ഞിട്ടുണ്ട്.
Devon Conway has been ruled out of the @T20WorldCup Final and following tour to India with a broken right hand. Conway sustained the injury when he struck his bat immediately after being dismissed in last night’s semi-final. More Info | https://t.co/LCMOTJqmqc #T20WorldCup pic.twitter.com/JIm9o6Rhxe
— BLACKCAPS (@BLACKCAPS) November 11, 2021
ഇംഗ്ലണ്ടിനെതിരെ 46 റണ്‍സുമായി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് കോണ്‍വേ പുറത്തായത്. ക്രീസിന് പുറത്തേക്ക് ഇറങ്ങി കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടയില്‍ കോണ്‍വേയെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.ഫൈനലില്‍ കളിക്കാന്‍ കഴിയാത്തതില്‍ കോണ്‍വേയ്ക്ക് ഒരുപാട് നിരാശയുണ്ടെന്നും എല്ലാവരും അവനൊപ്പം നില്‍ക്കുകയാണെന്നും ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു.
കോണ്‍വേയ്ക്ക് പകരക്കാരനായി ട്വന്റി20യിലേക്കും ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലേക്കും മറ്റൊരു താരത്തെ ടീമിലെടുക്കില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പകരക്കാരനെത്തുമെന്ന് സ്റ്റെഡ് വ്യക്തമാക്കി.ഞായറാഴ്ചയാണ് ഓസ്‌ട്രേലിയയുമായി ന്യൂസിലന്‍ഡിന്റെ ലോകകപ്പ് ഫൈനല്‍.