ന്യൂഡല്‍ഹി : ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ പരാജയത്തെ വിര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. കളിക്കാര്‍ക്ക് രാജ്യത്തേക്കാള്‍ വലുത് ഐപിഎല്‍ ആണെങ്കില്‍ നമുക്കെന്ത് ചെയ്യാനാകുമെന്ന് കപില്‍ദേവ് പ്രതികരിച്ചു. കഴിഞ്ഞ എട്ട് ട്വന്റി20 ടൂര്‍ണമെന്റുകളില്‍ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നതെന്നും 2022ലെ ലോകകപ്പിനായി ടീം ഇപ്പോഴേ ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞത് കഴിഞ്ഞു. ഇനി ഭാവിയിലേക്ക് നോക്കേണ്ട സമയമാണ്. ലോകകപ്പ് യാത്ര അവസാനിച്ചു എന്നതിനര്‍ഥം ഇന്ത്യന്‍ ടീമിന്റെ യാത്ര അവസാനിച്ചു എന്നല്ല. അടുത്തതിനായി തയ്യാറെടുക്കുക. ചില താരങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ ഐപിഎല്ലിനാണ് പ്രാധാന്യം കൊടുക്കുന്നത്. താനൊരിക്കലും ഐപിഎല്ലിന് എതിരല്ല. ഐപിഎല്ലും ലോകകപ്പും തമ്മില്‍ കാര്യമായ ഇടവേള വേണം എന്നാണ് അഭിപ്രായം.” അദ്ദേഹം അഭിപ്രായപ്പെട്ടു.
കളിക്കാരുടെ ഇത്തരം പ്രവണതകളെ ബിസിസിഐ കാര്യമായി വിശകലനം ചെയ്യണം എന്നറിയിച്ച കപില്‍ദേവ് പരാജയത്തിന്റെ ഉത്തരവാദിത്തം വിരാട് കോഹ്ലി ഏറ്റെടുക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post