കറാച്ചി : ടിവി ഷോയ്ക്കിടെ അവതാരകനുമായുള്ള വാഗ്വാദം മൂത്ത് പാക്കിസ്ഥാന്‍ പേസ് ബോളര്‍ ശുഐബ് അക്തര്‍ ഷോ ബഹിഷ്‌കരിച്ചു. പിടിവി സ്‌പോര്‍ട്ട്‌സിന്റെ ഗെയിം ഓണ്‍ ഹെ എന്ന പരിപാടിയില്‍ ന്യൂസിലന്‍ഡിന്റെ പാക്കിസ്ഥാന്റെ വിജയം വിലയിരുത്തുന്നതിനിടെയായിരുന്നു സംഭവം.
Even if there wasn't a legendary cricketer like #ShoaibAkhtar, still no one should be insulted on national TV when there are millions of people watching the live broadcast.#removeNaumanNiaz must resign or else he should be fired from the job
pic.twitter.com/bXAWWIpllP #NaumanNiaz— DrAsifTweets (@Asiftweets2) October 27, 2021
ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റ് നേടിയ പേസര്‍ ഹാരിസ് റൗഫിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് തുടങ്ങിയ താരങ്ങളെ കണ്ടെത്തിയത് പിഎസ്എല്‍ ടീം ലാഹോര്‍ കലന്തേഴ്‌സ് ആണെന്ന അക്തറിന്റെ വാക്കുകളാണ് വാദപ്രതിപാദത്തിന് വഴിവെച്ചത്. അക്തറിന്റെ വാക്കുകളില്‍ അതൃപ്തി പ്രകടിപ്പിച്ച അവതാരകന്‍ നുഅമാന്‍ നിയാസ് ഓവര്‍ സ്മാര്‍ട്ട് ആകുകയാണെങ്കില്‍ താങ്കള്‍ക്ക് ഷോ വിട്ട് പോകാം എന്ന് പറയുകയും ഇതേത്തുടര്‍ന്ന് ക്ഷുഭിതനായ അക്തര്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.
ഒപ്പമുണ്ടായിരുന്ന മുന്‍ ഇംഗ്‌ളണ്ട് താരം ഗേവിഡ് ഗവര്‍, മുന്‍ വിന്‍ഡീസ് താരം വിവിയന്‍ റിച്ചഡ്‌സ് എന്നിവരോട് ക്ഷമാപണം നടത്തിയ ശേഷമാണ് താരം സ്റ്റുഡിയോ വിട്ടത്. പിടിവിയുമായി ഇനി സഹകരിക്കില്ലെന്ന് അക്തര്‍ പിന്നീട് ട്വീറ്റ് ചെയ്തു. അക്തറിനോടുള്ള മോശം പെരുമാറ്റത്തില്‍ നുഅമാനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.