ദുബായ് : ട്വന്റി 20 ലോകപ്പിനായി ക്രിക്കറ്റ് ലോകമൊന്നടങ്കം തയ്യാറെടുക്കവേ ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി പ്രദര്‍ശിപ്പിച്ച് ബുര്‍ജ് ഖലീഫ. ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
For the first time ever, a Team India Jersey lit up the @BurjKhalifa
The #BillionCheersJersey inspired by the cheers of a billion fans reached new heights, quite literally 🤩 Are you ready to #ShowYourGame & back Team India 🥳 pic.twitter.com/LCUxX6NWqz— MPL Sports (@mpl_sport) October 14, 2021
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ജഴ്‌സിയുടെ സ്‌പോണ്‍സര്‍മാരായ എംപിഎല്‍ സ്‌പോര്‍ട്ട്‌സ് ആണ് ‘ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി ബുര്‍ഡ് ഖലീഫയില്‍ തെളിഞ്ഞിരിക്കുന്നു’ എന്ന ക്യാപ്ഷനോടെ വാര്‍ത്ത ട്വിറ്ററില്‍ പങ്കു വച്ചത്.
ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ ജഴ്‌സി പുറത്തിറക്കിയത്.. കടും നീല നിറത്തിലുള്ള ജഴ്‌സിക്ക് billion cheers jersey എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ബിസിസിഐ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് പുതിയ ജഴ്‌സിയുടെ ചിത്രം പുറത്തുവിട്ടത്.
1992ലെ ഇന്ത്യന്‍ ടീം അണിഞ്ഞ ജഴ്‌സിയോട് സാദൃശ്യമുള്ള ജഴ്‌സിയാണ് ഇതുവരെ ഇന്ത്യന്‍ ടീം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇത് പുറത്തിറക്കിയത്. ഒക്ടോബര്‍ 18ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ പുതിയ ജഴ്‌സി ധരിച്ച് കളിക്കാനിറങ്ങും.