ന്യൂഡല്‍ഹി : ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി പുതിയ ജഴ്‌സി പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കടും നീല നിറത്തിലുള്ള ജഴ്‌സിക്ക് ‘Billion Cheers Jersey’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ബിസിസിഐ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് പുതിയ ജഴ്‌സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ,കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Presenting the Billion Cheers Jersey!
The patterns on the jersey are inspired by the billion cheers of the fans.
Get ready to #ShowYourGame @mpl_sport.
Buy your jersey now on https://t.co/u3GYA2wIg1#MPLSports #BillionCheersJersey pic.twitter.com/XWbZhgjBd2
— BCCI (@BCCI) October 13, 2021
ജഴ്‌സിയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ എംപിഎല്‍ ആണ് പുതിയ ജഴ്‌സി ലോഞ്ച് ചെയ്തത്. 1992ലെ ഇന്ത്യന്‍ ടീം അണിഞ്ഞ ജഴ്‌സിയോട് സാദൃശ്യമുള്ള ജഴ്‌സിയാണ് ഇതുവരെ ഇന്ത്യന്‍ ടീം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇത് പുറത്തിറക്കിയത്. ഒക്ടോബര്‍ 18ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ പുതിയ ജഴ്‌സി ധരിച്ച് കളിക്കാനിറങ്ങും.
ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദ് സംവിധാനം ചെയ്ത ട്വന്റി 20 ലോകകപ്പിന്റെ ഔദ്യോഗികഗാനം കഴിഞ്ഞ മാസം ഐസിസി പുറത്തിറക്കിയിരുന്നു.ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി,വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കിയെറോണ്‍ പോളാര്‍ഡ്, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍, അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരുടെ രൂപസാദൃശ്യമുള്ള ആനിമേറ്റഡ് കഥാപാത്രങ്ങളാണ് ഗാനത്തിന്റെ വീഡിയോയിലുള്ളത്.
Discussion about this post