പറ്റിയ തെറ്റിന് വിന്‍ഡീസ് ക്യാപ്റ്റനോട് ക്ഷമ ചോദിച്ചു; കാണികളുടെ മനം കവര്‍ന്ന അമ്പയറിന്റെ പ്രവര്‍ത്തി

ഹൈദരാബാദ്: ഇന്ത്യന്‍ താരം പൃഥ്വി ഷായുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം സ്വപ്‌നതുല്ല്യമായിരുന്നു. ആദ്യ ടെസ്റ്റില്‍ പുറത്താകാതെ 134 റണ്‍സടിച്ച പതിനെട്ടുകാരന്‍ രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 70ഉം 33ഉം റണ്‍സ് നേടിയിരുന്നു. ടെസ്റ്റ് പരമ്പര 20ത്തിന് ഇന്ത്യ നേടിയപ്പോള്‍ പൃഥ്വി ഷായുടെ പങ്ക് നിര്‍ണായകമാകുകയും ചെയ്തു. പൃഥ്വി ഷായെ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി ഷാ പുറത്തായതായിരുന്നു. എന്നാല്‍ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡിന്ഡറെ തീരുമാനം പൃഥ്വി ഷായ്ക്ക് ജീവന്‍ തിരിച്ചുനല്‍കി. കുറച്ചു സമയത്തിനു ശേഷം തന്റെ തെറ്റ് തിരിച്ചറിഞ്ഞ അമ്പയര്‍ ഹോള്‍ഡറോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഇതോടെ ഗൗള്‍ഡിനെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തുവന്നിട്ടുള്ളത്.

ഹോള്‍ഡറിന്റെ ഒരു ഷോട്ട് പിച്ച് പന്തില്‍ പൃഥ്വി ഷാ വിക്കറ്റിന് മുന്നില്‍ കുരുങ്ങേണ്ടതായിരുന്നു. എന്നാല്‍ ഗൗള്‍ഡ് നോട്ട് ഔട്ട് വിധിച്ചു. പക്ഷേ റീപ്ലേകളില്‍ അത് വിക്കറ്റാണെന്ന് മനസ്സിലായതോടെയാണ് ഗൗള്‍ഡ് വിന്‍ഡീസ് ക്യാപ്റ്റനോട് സോറി പറഞ്ഞത്.

Exit mobile version