താങ്കളെ തീര്‍ച്ചയായും മിസ് ചെയ്യും എബീയെന്ന് സച്ചിന്‍; ഡി വില്ലിയേഴ്‌സിന്റെ വിരമിക്കലില്‍ തേങ്ങി ക്രിക്കറ്റ് ലോകം; ഞെട്ടലിനൊപ്പം ആശംസകളും നേര്‍ന്ന് താരങ്ങള്‍

AB de Villiers,Sachin,Cricket world,Cricket players,de Villiers retires,Sports

പോര്‍ട്ട് എലിസബത്ത്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ് എന്ന് ഒരു കുഞ്ഞു വീഡിയോ പോസ്റ്റ് ചെയ്ത് ആ പോര്‍ട്ടീസ് ലെജന്റ് പ്രഖ്യാപിക്കുമ്പോള്‍ ലോകം മുഴുവന്‍ ആ താരത്തിനൊപ്പം തേങ്ങുകയായിരുന്നു. ഞെട്ടിക്കുന്ന തീരുമാനമെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡി വില്ലിയേഴ്‌സിന്റെ വിരമിക്കല്‍ വാര്‍ത്ത കേട്ട ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ആദ്യ പ്രതികരണം.

360 ഡിഗ്രി ഷോട്ടുകളിലൂടെയും അനേകം വ്യത്യസ്ത ഇന്നിങ്‌സുകളിലേയും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ വാര്‍ത്തയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി താരങ്ങളും ആരാധകരും ഒരു പോലെ രംഗത്തെത്തുകയും ചെയ്തു. സമകാലിക ക്രിക്കറ്റില്‍ ഇത്രയധികം ആരാധകരുള്ള മറ്റൊരു കളിക്കാരനുണ്ടോയെന്ന് പോലും സംശയകരമാണ്. വിക്കറ്റ് കീപ്പര്‍ക്കും സ്ലിപ്പിനും പിന്നില്‍ ഡീപ് ഫൈന്‍ ലെഗ് ബൗണ്ടറി ലക്ഷ്യംവച്ച് തൊടുക്കുന്ന 'ഇന്നൊവേറ്റിവ്' ഷോട്ടുകളാണ് എബിഡി എന്ന മൂന്ന് അക്ഷരത്തെ മിസ്റ്റര്‍ 360 ഡിഗ്രി എന്ന വിശേഷണത്തിന് ഉടമയാക്കിയത്.

'തീര്‍ച്ചയായും ഇത് കഠിനമായ ഒരു തീരുമാനമാണ്, ഇതേക്കുറിച്ച് ഏറെ ആലോചിച്ചു. നല്ല രീതിയില്‍ കളിക്കുമ്പോള്‍ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കുമെതിരായ പരമ്പര വിജയങ്ങളോടെ, അവസാനിപ്പിക്കാന്‍ സമയമായെന്ന് മനസ്സു പറയുന്നു'

 


 

'ദക്ഷിണാഫ്രിക്കയ്ക്കായി എവിടെ, എപ്പോള്‍, ഏതു ഫോര്‍മാറ്റില്‍ കളിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നത് ശരിയാവില്ല. ഒന്നുകില്‍ എല്ലാറ്റിലും അല്ലെങ്കില്‍ ഒന്നിലും വേണ്ട എന്ന നയമാണ് എന്റേത്. ഇതുവരെ ഉറച്ച പിന്തുണ നല്‍കിയ എല്ലാ പരിശീലകരോടും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ടീമിലുണ്ടായിരുന്ന കാലത്തെല്ലാം ഉറച്ച പിന്തുണ നല്‍കിയ സഹതാരങ്ങള്‍ക്കും വലിയ നന്ദി. അവരുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോഴുള്ളതിന്റെ പകുതി ദൂരം പോലും സഞ്ചരിക്കാന്‍ എനിക്കാകുമായിരുന്നില്ല'- ഡി വില്ലിയേഴ്‌സ് തന്റെ വിരമിക്കല്‍ പ്രഖ്യാപന വീഡിയോയില്‍ പറയുന്നുു.

താന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഡി വില്ലിയേഴ്‌സ് വെളിപ്പെടുത്തിയതിനു പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ വേദന പങ്കുവെച്ചും താരത്തിന് ആശംസകള്‍ നേര്‍ന്നും ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം രംഗത്തെത്തിയിരുന്നു.

ചില ട്വീറ്റുകളിലൂടെ:


 


 


 


 


 


 


 


 


 


 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)