വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു; കേരളപ്പിറവി ദിനത്തില്‍ മഝരം തിരുവനന്തപുരത്തും

INDIA,WEST INDIES,TEST,TWENTY TWENTY,TRIVANTRUM

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും, അഞ്ച് ഏകദിനവും മൂന്നു ട്വന്റി-20 മല്‍സരങ്ങളുമാണ് പരമ്പരില്‍ ഉള്‍പ്പെടുന്നത്. ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന പരമ്പര നവംബര്‍ 11ന് അവസാനിക്കും.

കേരളപ്പിറവി ദിനമായ നവംമ്പര്‍ ഒന്നിന് അഞ്ചാമത്തെ മല്‍സരം തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുവച്ചു നടക്കും. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മഝരം തിരുവനന്തപുരത്തു വച്ച് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

മല്‍സരക്രമം;

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് - രാജ്കോട്ട് (ഒക്ടോബര്‍ 4-8),
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് - ഹൈദരാബാദ് (ഒക്ടോബര്‍ 12-16)

ഏകദിനം ;

ഒന്നാം ഏകദിനം - ഗുവാഹത്തി (ഒക്ടോബര്‍ 21)
രണ്ടാം ഏകദിനം -ഇന്‍ഡോര്‍ (ഒക്ടോബര്‍ 24)
മൂന്നാം ഏകദിനം - പുണെ (ഒക്ടോബര്‍ 27)
നാലാം ഏകദിനം - മുംബൈ (ഒക്ടോബര്‍ 29)
അഞ്ചാം ഏകദിനം -തിരുവനന്തപുരം (നവംബര്‍ ഒന്ന്)

ട്വന്റി20 ;

ഒന്നാം ട്വന്റി20 - കൊല്‍ക്കത്ത (നവംബര്‍ നാല്)
രണ്ടാം ട്വന്റി20 - ലക്നൗ (നവംബര്‍ ആറ്)
മൂന്നാം ട്വന്റി20 - ചെന്നൈ (നവംബര്‍ 11)

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)