ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് അയണോസ്ഫിയറില്‍ ഗര്‍ത്തവും അലകളും ഉണ്ടാക്കിയതായി പഠനം

FALCON HEAVY ROCKET

തായ്‌പേയ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ 'ഫാല്‍ക്കണ്‍ ഹെവി' ബഹിരാകാശത്തേക്ക് കടന്നു പോയപ്പോള്‍ ഭൗമ അന്തരീക്ഷ പാളിയായ അയണോസ്ഫിയറില്‍ വലിയ അലയൊലികളും താല്‍കാലിക ഗര്‍ത്തവും രൂപപ്പെട്ടതായി ശാസ്ത്ര പഠനം.

900 കിലോമീറ്റര്‍ വിസ്താരമുള്ള വൃത്താകൃതിയുള്ള അലയൊലികളാണ് റോക്കറ്റ് കടന്നു പോയപ്പോള്‍ അയണോസ്ഫിയറില്‍ രൂപപ്പെട്ടത്. കൂടാതെ 559 മൈല്‍ താല്‍കാലിക ഗര്‍ത്തം അയണോസ്ഫിയറിന്റെ പ്ലാസ്മയില്‍ ഉണ്ടാക്കിയെന്നും ഇത് മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുകയും ചെയ്തു.

ഈ അലയൊലികള്‍ക്ക് അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തേക്കാള്‍ നാലു മടങ്ങ് വലിപ്പം വരുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. തായ് വാന്‍ നാഷണല്‍ ചെങ് കുങ് സര്‍വകലാശാലയിലെ ജിയോ ഫിസിക്‌സ് ശാസ്ത്രജ്ഞന്‍ ചാള്‍സ് ലിന്‍ നേതൃത്വം നല്‍കിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ഉള്ളത്.

അയണോസ്പീയറില്‍ രൂപപ്പെട്ട വൃത്താകൃതിയുള്ള അലയൊലികള്‍ കാണിക്കുന്ന രേഖാചിത്രം റോക്കറ്റ് വിക്ഷേപണത്തിന്റെ ഭാഗമായി നിരവധി പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, വൃത്താകൃതിയില്‍ കൂടുതല്‍ വിസ്താരമുള്ള അലകള്‍ രൂപപ്പെടുത്തുന്നത് ആദ്യമാണെന്നും ചാള്‍സ് ലിന്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണ റോക്കറ്റ് ബഹിരാകാശത്തേക്ക് റോക്കറ്റ് കുതിക്കുമ്പോള്‍ 'വി' ആകൃതിയിലുള്ള അലയൊലികളാണ് രൂപപ്പെടാറുള്ളത്. ഇതില്‍ നിന്ന് വ്യത്യസമായി ഫാല്‍ക്കണ്‍ ഹെവി കടന്നു പോയപ്പോള്‍ വൃത്താകൃതിയുള്ള അലകളാണ് രൂപപ്പെട്ടതെന്ന് ഗ്രാഫുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് 27 എന്‍ജിനുകള്‍ ഉപയോഗിച്ച് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചത്.

ഫാല്‍ക്കണ്‍ ഹെവിയുടെ മുകള്‍ ഭാഗത്ത് ടെസ്ലലയുടെ സ്‌പോര്‍ട്‌സ് കാറും കാറില്‍ ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട് സ്റ്റാര്‍മാന്‍ എന്ന പേരുള്ള പ്രതിമയും ഉണ്ടായിരുന്നു.

അന്തരീക്ഷ പാളികളുടെ രേഖാചിത്രം ബഹിരാകാശ ഉപകരണ നിര്‍മാണ, ബഹിരാകാശ ഗതാഗത സേവന രംഗത്തുള്ള യുഎസിലെ സ്വകാര്യ കമ്പനിയായ 'സ്‌പേസ് എക്‌സ്' ഇത്തരമൊരു റോക്കറ്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടതായി 2011ല്‍ പ്രഖ്യാപിച്ചിരുന്നു.

2013ഓടെ അത് ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റന്‍ റോക്കറ്റ് നിര്‍മിച്ച് പരീക്ഷിക്കുന്നത്.

നേരത്തേ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് പരീക്ഷിച്ചിരുന്നെങ്കിലും അതിനെക്കാള്‍ കൂടുതല്‍ വാഹക ശേഷിയുള്ളതായിരുന്നു ഫാല്‍ക്കണ്‍ ഹെവി.

മീറ്റര്‍ വ്യാസവും 70 മീറ്റര്‍ ഉയരവുമുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് ഫാല്‍ക്കണ്‍ ഹെവി. റോക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുത്ത് അയച്ചു തരാന്‍ ശേഷിയുള്ള കാമറകള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)