കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു..! ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

kerala,murder,kannur,cpm,rss

തളിപ്പറമ്പ്: കണ്ണൂര്‍ നടുവിലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ അമ്പഴത്തിനാല്‍ പ്രജീഷിനാണ് വെട്ടേറ്റത്.
കഴിഞ്ഞ ദിവസം രാത്രി നടുവില്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം. ടൗണില്‍ മത്സ്യവില്‍പന നടത്തുന്ന പ്രജീഷിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പുറയുന്നു.

ആക്രമണത്തിനിടെ ബൈക്കില്‍ രക്ഷപ്പെട്ട പ്രജീഷിനെ പിന്തുടര്‍ന്നെത്തിയ സംഘം മണ്ടളം എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്തു വച്ച് വെട്ടി പരിക്കേല്‍പിക്കുകയും ചെയ്തു.

തലയ്ക്കും പുറത്തും വെട്ടു കൊണ്ട പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിവാള്, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. അതേസമയം ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സ്ഥലത്ത് വന് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)