അപ്രഖ്യാപിത ഹര്‍ത്താലിനെ തള്ളി സിപിഎം

cpim,strike


കൊച്ചി: കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ തീവ്രനിലപാടുള്ള സംഘടനകള്‍ നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിനെ തള്ളി സിപിഎം രംഗത്ത്. ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കശ്മീരില്‍ മരിച്ച പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കേരളത്തില്‍ ചിലര്‍ ബോധപൂര്‍വം മതസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് ഹര്‍ത്താല്‍ നടന്നതെന്നും കോടിയേരി പറഞ്ഞു.

അപ്രഖ്യാപിത ഹര്‍ത്താലുകളും സംഘര്‍ഷങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പ്രതികരിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)