കാര്‍ മോഷ്ടാവിനെ പിടികൂടാന്‍ പോലീസിന് സഹായകമായത് പശുക്കള്‍

world,florida,theif,police,cow

ഫ്‌ളോറിഡ: പശുക്കളുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടി. ഫ്‌ളോറിഡയിലാണ് മോഷ്ടിച്ച കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടിയത്. എന്നാല്‍ മോഷണം നടന്ന സമയം കാറിന്റെ ഉടമ വിവരം പോലീസില്‍ അറിയിച്ചിരുന്നു. പോലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും കിട്ടിയില്ല.

അതേസമയം, മോഷ്ടിച്ച കാറില്‍ യുവതിയും മറ്റൊരാളും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സഞ്ചരിച്ച വാഹനം വഴിയില്‍ അപകടത്തില്‍പ്പെട്ടു. കൂടെയുണ്ടായിരുന്നയാള്‍ കാറിനുള്ളില്‍ നിന്നും പുറത്തുകടക്കുവാനാകാതെ കുടുങ്ങിയപ്പോള്‍ യുവതി സ്ഥലത്തു നിന്നും ഓടി രക്ഷപെടുകയായിരുന്നു.

ഇവര്‍ ഓടിയ സ്ഥലത്ത് കുറച്ചധികം പശുക്കള്‍ നിന്നിരുന്നു. യുവതിയെ കണ്ട മാത്രയില്‍ പരിഭ്രാന്തരായ പശുക്കള്‍ ഇവരുടെ പിന്നാലെ ഓടുകയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ പോലീസ് കാറിനുള്ളില്‍ കുടുങ്ങിയ മോഷ്ടാവിനെ പിടികൂടിയിരുന്നു.

അതിനു ശേഷം ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലില്‍ ഈ യുവതിയെയും പിടികൂടുകയായിരുന്നു. പശുക്കള്‍ യുവതിയെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സെമിനോള്‍ കൗണ്ടി ഷെരിഫ് ഓഫീസാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)