ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് എണ്‍പതാണ്ടുകള്‍; എന്നിട്ടും ഈ ദമ്പതികള്‍ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു; കഥയേക്കാള്‍ മനോഹരം ഈ ജീവിതം

COUPLE'S LOVE STORY

എണ്‍പതുവര്‍ഷം നീണ്ട മനോഹരമായ പ്രണയത്തിന്റേയും ദാമ്പത്യത്തിന്റേയും ജീവിതകഥ പങ്കുവെച്ച് ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍. യാത്രയ്ക്കിടയില്‍ അറിഞ്ഞ ജീവിതകഥ അദ്ദേഹം ഫെയ്സ്ബുക്കില്‍ ചിത്രസഹിതം കുറിച്ചു. നീണ്ട 80 വര്‍ഷങ്ങള്‍ പരസ്പരം മടുക്കാതെ, വെറുക്കാതെ ഒരിക്കല്‍ പോലും മാറിനില്‍ക്കാതെ പ്രണയിച്ച ദമ്പതികളുടെ കഥയാണ് അദ്ദേഹം പങ്കുവച്ചത്.

വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു അവരുടേത്. കറുത്ത ചന്ദ്രന്‍ എന്ന് അര്‍ഥം വരുന്ന ഒരു പേരായിരുന്നു തനിക്കെന്നും അതുകൊണ്ട് തന്നെ താനുമായുള്ള വിവാഹത്തിന് പെണ്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അവര്‍ ആദ്യം തന്നെ വിവാഹാലോചന നിരസിച്ചു. എന്നാല്‍ തന്റെ അമ്മയ്ക്ക് അവരെ ഒരുപാട് ഇഷ്ടമായിരുന്നു.

അതുകൊണ്ട്തന്നെ ഞാന്‍ അത്രയ്ക്ക് കറുത്തിട്ടല്ല എന്ന് തെളിയിക്കാന്‍ എന്നേയും വിളിച്ചു കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി. അതിസുന്ദരിയായ അവള്‍ ആദ്യകാഴ്ചയില്‍ത്തന്നെ തന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചെന്നും സംഭ്രമം മൂലം അതിനൊന്നും മറുപടി പറയാതെ വെറുതെ തലകുലുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നു ഒരുപാട് നന്മകള്‍ നിറഞ്ഞതായിരുന്നു അവള്‍.

'വീട്ടില്‍ നിറയെ മരങ്ങളുണ്ടോ? വിവാഹം കഴിഞ്ഞെത്തിയാല്‍ ഗ്രാമത്തില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ തന്നെ അനുവദിക്കുമോ? പുഴയില്‍ നീന്താന്‍ കൊണ്ടുപോകാന്‍ കഴിയുമോ? പാവങ്ങള്‍ക്ക് എന്നും ഭക്ഷണം നല്‍കാന്‍ അനുവദിക്കുമോ? എന്നൊക്കെയായിരുന്നു അവളുടെ ചോദ്യങ്ങള്‍. ഇതിനൊക്കെ അതെ എന്നുത്തരം നല്‍കിയാല്‍ വിവാഹത്തിന് സമ്മതമെന്ന് അവള്‍ പറഞ്ഞു.

വിവാഹമൊക്കെ കഴിഞ്ഞ് മധുവിധു യാത്രയ്ക്കിടയിലാണ് ആ സംഭവം ഉണ്ടായത്. താനും ഭാര്യയുമായി സഞ്ചരിക്കുമ്പോള്‍ കറെ അക്രമികള്‍ എത്തി, അവളുടെ ആഭരണങ്ങളെല്ലാം ഊരി വാങ്ങി, എന്റെ കയ്യിലെ പണവും അപഹരിച്ചു. പിന്നീട് എന്റെ വസ്ത്രം കീറി പരിശോധിക്കാന്‍ തുടങ്ങി.

എന്റെ ഭര്‍ത്താവിനെ അപമാനിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് കൊള്ളക്കാരിലൊരാളെ അവള്‍ തല്ലാനും ചീത്ത പറയാനും തുടങ്ങി. ഇതുകണ്ട് കലിപൂണ്ട കൊള്ളസംഘത്തിലെ മറ്റൊരുവന്‍ അവന്റെ കൈയിലിരുന്ന വിളക്ക് എന്റെ ഭാര്യയുടെ മുഖത്തിനു നേരെ ചേര്‍ത്തുപിടിച്ചു. വിളക്കിന്റെ പ്രകാശത്തില്‍ അവളുടെ മുഖം കണ്ട അവന്റെ ഭാവം പെട്ടന്നുമാറി. അഗ്‌നിപോലെ ജ്വലിച്ചു നിന്ന അവന്‍ മഞ്ഞുപോലെ ഉരുകി.

യാചകര്‍ക്ക് എന്നും ഭക്ഷണം കൊടുക്കുന്ന സ്ത്രീയല്ലേ നിങ്ങള്‍, ഞാനും അമ്മയും പലവട്ടം നിങ്ങളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് അയാള്‍ ഞങ്ങളില്‍ നിന്നും തട്ടിയെടുത്തതെല്ലാം തിരികെത്തന്നു'. ഭാര്യയുടെ നന്മയെക്കുറിച്ച് ആ മുത്തശ്ശന്‍ വാചാലനായി. 'ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് 80 വര്‍ഷമായി.

എല്ലാവര്‍ഷവും ഞങ്ങളിരുവരും ചേര്‍ന്ന് ഗ്രാമത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാറുണ്ട്. 80 വര്‍ഷവും എല്ലാദിവസവും അവള്‍ യാചകര്‍ക്ക് ആഹാരം മുടങ്ങാതെ നല്‍കുന്നുണ്ട്. 80 വര്‍ഷത്തിനിടെ ഒരു ദിവസം പോലും ഞങ്ങള്‍ പിരിഞ്ഞു കഴിഞ്ഞിട്ടില്ല. ഇന്നും ആ മുത്തശ്ശനും സുന്ദരി മുത്തശ്ശിയും സുഖമായി കഴിയുന്നു ഇനിയും ഒരു പ്രണയത്തിന് ബാല്യമുണ്ടെന്ന് ചേര്‍ത്തുപിടിച്ചു കൊണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)