പങ്കാളികള്‍ പരസ്പരം കലഹിക്കുന്നത് ഈ കാരണങ്ങളാലാണ്; പ്രണയിക്കുന്നവര്‍ വായിച്ചറിയാന്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പരസ്പരം കലഹിക്കുന്ന ദമ്പതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എത്ര സ്‌നേഹിച്ചാലും പങ്കാളിക്കത് മനസിലാകുന്നില്ലെന്നാണ് പരാതി. തിരിച്ചറിയപ്പെടാത്ത സ്‌നേഹം കൊണ്ട് എന്തുപ്രയോജനം. ഒട്ടും യോജിച്ചുപോകാന്‍ കഴിയില്ലെങ്കിലും മിക്ക ദമ്പതികളും രണ്ട് ധ്രുവങ്ങളിലായി ഒരേ ഇരിപ്പിടത്തില്‍ തന്നെ കഴിയും .മാനസികമായ ഈ അകല്‍ച്ച എങ്ങനെയാണ് സംഭവിക്കുന്നത് ? പങ്കാളികള്‍ പരസ്പരം കലഹിക്കാനുള്ള കാരണങ്ങള്‍ ഇതാണ് . 1. രണ്ടുപേര്‍ക്കുമിടയില്‍ ശിശോമര്യ ( പ്രണയാര്‍ദ്രമായ സ്‌നേഹബന്ധം ) യുടെ കുറവ് ഉണ്ടാകുമ്പോഴാണ് കലഹങ്ങള്‍ ആരംഭിക്കുന്നത്. പൈങ്കിളി പ്രണയങ്ങള്‍ക്കുമപ്പുറം രണ്ടുപേര്‍ക്കിടയിലും ഉണ്ടാവേണ്ട വികാരം ശിശോമര്യ യാണ്. 2. രണ്ടാമത്തെ കാര്യം പങ്കാളികള്‍ വ്യത്യസ്ഥ ശീലങ്ങള്‍ ഉള്ളവരാണെന്നും അത് പരസ്പരം അംഗീകരിക്കലുമാണ് .ഇതില്ലാത്തിടങ്ങളില്‍ ഭിന്നതയും കലഹവും ഉറപ്പ് .അഭിരുചികളിലെ ഈ വ്യത്യസ്ഥ തിരിച്ചറിയുകയും അതിനനുസരിച്ച് പങ്കാളികളെ അംഗീകരിക്കുകയും ചെയ്താല്‍ കലഹങ്ങളൊന്നുമില്ലാതെ ജീവിക്കാം . 3. ഒരാള്‍ ആഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതുപോലെ മറ്റെയാളെയും ആക്കാന്‍ ശ്രമിക്കരുത്. അവിടെയാണ് മാനസിക അകല്‍ച്ച ആരംഭിക്കുക.ഒരു കാര്യം പ്രത്യേകം ഓര്‍മിക്കുക .സെക്‌സിലൂടെ ലഭിക്കേണ്ടത് കേവലം സുഖമല്ല സമാധാനവും സന്തോഷവുമാണ്. അത് ശരീരങ്ങളുടെ മാത്രം കൊടുക്കല്‍ വാങ്ങലുകളല്ല ... മനസ്സുകളുടെ കൈമാറ്റമാണ് . ജീവിതത്തില്‍ ഈ കാര്യങ്ങള്‍ മനസ്സിലാക്കുകയും ശീലമാക്കുകയും ചെയ്താല്‍ പങ്കാളികള്‍ക്കിടയിലെ കലഹങ്ങള്‍ ഇല്ലാതാകും. കുടുംബജീവിതത്തിന്റെ വിജയം സത്യസന്ധതയിലും അതിന്റെ തൂണുകള്‍ പരസ്പരം അംഗീകാരങ്ങളിലുമാണല്ലോ .. വിജയകരമായ ,കലഹങ്ങളില്ലാത്ത ദാമ്പത്യമുണ്ടാകാനുള്ള മാര്‍ഗമിതാ . താഴെ പറയുന്ന നാലുകാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കാനായാല്‍ പരസ്പരം കലഹങ്ങളില്ലാത്ത കുടുംബജീവിതം ലഭിക്കും . ഒന്ന്: ആകര്‍ഷണീയത്വമുള്ള വ്യക്തിത്വം: പരസ്പരം ആകര്‍ഷിപ്പിക്കാവുന്ന ഗുണങ്ങള്‍ സ്വഭാവങ്ങളിലുണ്ടാവണം . രണ്ട്: പ്രതികരണം , പങ്കാളികള്‍ക്കിടയില്‍ ക്രിയാന്മകമായ / സ്‌നേഹപൂര്‍ണ്ണമായ പ്രതികരണങ്ങള്‍ ഉണ്ടാവണം .തുറന്ന് സംസാരിക്കാനിടമില്ലാത്ത എത്രയോ ദമ്പതികള്‍ നമുക്കിടയിലുണ്ട് .ഒരേയാത്ര... ഒരേ ഇടങ്ങള്‍ ... എന്നിട്ടും വ്യത്യസ്ഥത ധ്രുവങ്ങളിലായവര്‍. മൂന്ന്: ചിന്തകളിലെ സമാനത : ചിന്തകളില്‍ വ്യത്യസ്ഥത ഉണ്ടാവുക എന്നത് പ്രകൃതിപരമാണ് .എന്നിട്ടും പങ്കാളികള്‍ക്കായ് പരസ്പരം സമാനത പുലര്‍ത്താന്നാവണം . നാല്: ആശയവിനിമയം നടക്കണം : ഓരോ ദിവസവും പുതിയതാണ്, അതോടൊപ്പം എന്നും പുതിയ കാര്യങ്ങള്‍ പറയാനുണ്ടാവണം. ഫോണില്‍ സംസാരിക്കുമ്പോള്‍ ഒന്നും പറയാനില്ലാതെ ' പിന്നെന്താ. പിന്നെന്താ. ' എന്ന് നിരന്തരം ചോദിച്ചതിന് പിണങ്ങിയ ഭര്‍ത്താവിനെ എനിക്കറിയാം... ഈ 4 കാര്യങ്ങള്‍ പാലിക്കാനായാല്‍ കുടുംബജീവിതം പ്രണയാതുരമാകുകയും അതോടെ കലഹങ്ങളൊന്നുമില്ലാതെ സംതൃപ്തിയുണ്ടാവുകയു ചെയ്യും. പ്രണയിക്കാന്‍ കഴിയാത്ത ദമ്പതികള്‍ ഒരര്‍ത്ഥത്തില്‍ പരാജയങ്ങളാണ് .ഈ ഘടകങ്ങളെ ഇല്ലാതാക്കിയാല്‍ പ്രണയങ്ങള്‍ തകരും. സന്തോഷം നഷ്ടപ്പെടും. (മാധ്യമപ്രവര്‍ത്തകനും അധ്യാപകനും ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറുമാണ് ലേഖകന്‍ . 9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)