ബെംഗളുരു : മീഡിയ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് തരംഗം സൃഷ്ടിക്കാനൊരുങ്ങി സോണി-സീ കൂട്ടുകെട്ട്. സോണി പിക്ചേഴ്സ് ഇന്ത്യയുമായുള്ള ലയനത്തിന് സീ എന്റര്‍പ്രൈസസ് ലിമിറ്റഡ് ബോര്‍ഡ് അനുമതി നല്കി.
ലയനത്തിന് 90 ദിവസത്തെ ഇടവേള ലഭിക്കും. ലയനത്തിന് ശേഷം പുനീസ് ഗോയങ്ക കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാകും. കരാര്‍ പ്രകാരം സീയിലെ ഉടമകള്‍ക്ക് 47.07 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാകുക.
സീയുടെ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങള്‍ രാജ്യത്തിനുള്ളിലാണെങ്കില്‍ സോണിക്ക് ആഗോളതലത്തില്‍ സാന്നിധ്യമുണ്ട്.സീ-സോണി ലയനം നെറ്റ്ഫ്ളിക്സ്, ഡിസ്നി പോലുള്ള കമ്പനികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Discussion about this post