ഇരിക്കാന്‍ വരട്ടേ! ആയുസ്സ് കുറയും

ദിവസവും എട്ടുമണിക്കൂര്‍ ഇരുന്ന് ഓഫീസ് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ദിവസവും വ്യായാമം ചെയ്താലും തുടര്‍ച്ചയായ ഇരിപ്പ് അതിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മണിക്കൂറുകള്‍ നീണ്ട ഇരിപ്പ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഇരിപ്പ് കൂടുന്നതിനനുസരിച്ച് ആയുസ്സും കുറയും. 'ഇരിപ്പ് കുറയ്ക്കാം; ശരീരമനക്കാം' എന്നതാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ലോകജനതയോട് പറയുന്നത്. എയ്റോബിക് പോലുളള വ്യായാമങ്ങള്‍ ശീലമാക്കുകയാണ് ഇരിപ്പധികമാക്കിയവര്‍ക്ക് ചെയ്യാവുന്ന പ്രതിവിധി. കൂടാതെ ജോലി സമയത്ത് ഓരോ മുപ്പത് മിനിറ്റ് എഴുന്നേറ്റ് റിലാക്സ് ചെയ്യുകയും നടക്കുകയും ചെയ്യുന്നത് ശീലമാക്കണം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)