പെണ്‍കുട്ടികളുടെ സങ്കല്‍പത്തില്‍ ഭാവി വരന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍

വിവാഹം കഴിച്ചാല്‍ ഭാര്യ ഭര്‍ത്താവിന്റെ കീഴില്‍ കഴിഞ്ഞ് കൂടണം എന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്നും മാറി രണ്ട് പേര്‍ക്കും തുല്യ പങ്കാളിത്തമുള്ള വിവാഹ ജീവിതമാണ് ഇന്ന് എല്ലാലരുടെയും സങ്കല്‍പം. ഇവിടെ ഭാര്യ എന്നത് കുട്ടികളെ പ്രസവിക്കാനോ ഭര്‍ത്താവിന്റെ കാര്യം നോക്കാനോ മാത്രമുള്ള ഒരാളല്ല. ഏറ്റവും നല്ല ഒരു സുഹൃത്ത് കൂടിയാണെന്ന ചിന്ത പുതിയ കാലത്തെ യുവാക്കളില്‍ വളര്‍ന്ന് വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഭാവിവരനെ കുറിച്ചുള്ള പ്രധാന സങ്കല്‍പങ്ങള്‍ ഇതാണ്. എല്ലാ സ്ത്രീകളും ഒരു പോലെ ആഗ്രഹിക്കുന്ന ഒന്നാണ് സ്‌നേഹവും കരുതലും. മനസ്സില്‍ സ്‌നേഹം ഒളിപ്പിച്ച് നടക്കുന്ന ഭര്‍ത്താവിന് ഭാര്യയുടെ ഹൃദയം കാണാന്‍ കഴിയില്ല. തുറന്ന് പ്രകടിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. സ്‌നേഹം അവള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിലൂടെയും കരുതലിലൂടെയുമാണ്. സുഖമില്ലാതിരിക്കുന്ന സമയത്തും, ഒറ്റക്കായിരിക്കുമ്പോഴും ഇടയ്ക്കിടെ വിളിച്ച് വിശേഷം തിരക്കുന്നതുമെല്ലാം ഒരു കുറച്ചിലായി കാണണ്ട. നല്ല ഒരു ജോലിയും വരുമാനവും ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം കുറച്ച് സമ്പാദിക്കാനും കഴിയുന്ന വരുമാനം ഭര്‍ത്താവിനുണ്ടായിരിക്കണം. ഒരുപാട് ആര്‍ഭാടങ്ങള്‍ ഇല്ലെങ്കിലും സ്വന്തമായി ഒരു വീടും വാഹനവും ഉണ്ടാവുക എന്നത് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ്. കൂട്ടുകുടുംബം എന്നതിന് പുറമെ സ്വകാര്യത ആഗ്രഹിക്കുന്നതാണ് മിക്ക സ്ത്രീകളും. മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യുന്ന പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. പലപ്പോഴും പുരുഷനില്‍ ഏറ്റവും വെറുക്കുന്ന കാര്യവും ഇതാണെന്ന് പറയാം. ഇതൊന്നും വലിയ തെറ്റല്ലെന്ന് ചിന്തിക്കുന്നവരും ഉണ്ടെങ്കിലും ഭൂരിഭാഗം സ്ത്രീകളും ഇത്തരം ദുശ്ശീലങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. വിവാഹ ശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കി ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടതെല്ലാം ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്ന ഭാര്‍ത്താവായിരിക്കണം. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്ന ആളാവാണം പുരുഷന്‍. പ്രത്യേകിച്ചും അവധി ദിവസങ്ങളില്‍. ഒരുമിച്ചുള്ള യാത്രകള്‍, ഷോപ്പിംങ്, വല്ലപ്പോഴും പുറത്ത് നിന്നുള്ള ഭക്ഷണം, വര്‍ഷത്തിലൊരിക്കലെങ്കിലും ഉല്ലാസ യാത്ര എന്നിവയും പലരും ആഗ്രഹിക്കുന്നതാണ്. ചില യാത്രകളെങ്കിലും ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരില്‍ ഒതുങ്ങണം. എന്തിനും ഏതിനും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കുറ്റപ്പെടുത്തുന്ന ഭര്‍ത്താവിനെ ഒരിക്കലും സ്ത്രീ ഇഷ്ടപ്പെടില്ല. മറിച്ച് അവളെ ജോലിയിലോ പഠനത്തിലോ കലാരംഗത്തോ ചെറിയ പാചക പരീക്ഷണങ്ങളിലോ ഒക്കെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യന്ന ഭര്‍ത്താവ് അവള്‍ക്ക് പ്രിയപ്പെട്ടവനായിരിക്കും. എല്ലാ കാര്യത്തിലും ഭാര്യ മാത്രമാണ് ഉത്തരവാദി എന്ന രീതിയില്‍ പെരുമാറാതിരിക്കുക. അവള്‍ ചെയ്യുന്ന നല്ല കാര്യം കൂടി കണ്ടെത്തി പ്രശംസിക്കുക.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)