കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിയില്‍ പുറത്ത്‌

Indian woman Hockey,Common Wealth Games


ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കയില്‍ ഇന്ത്യ സെമിഫൈനലില്‍ തോറ്റ് പുറത്തായി. ആതിഥേയരും നിലവിലെ ചാന്പ്യന്മാരുമായ ഓസ്‌ട്രേലിയയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ഗ്രയിസ് സ്റ്റുവര്‍ട്ടാണ് ഓസീസിനായി വിജയ ഗോള്‍ കുറിച്ചത്.

രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ന്യൂസിലന്‍ഡ് ഫൈനല്‍ ബര്‍ത്ത് നേടി. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കിവീസ് പെണ്‍പട ജയിച്ചു കയറിയത്. 2-1 എന്ന നിലയിലായിരുന്നു കിവീസിന്റെ വിജയം. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ശനിയാഴ്ചയാണ് ഈ മത്സരം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)