കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം സ്വര്‍ണ്ണം: ബാഡ്മിന്റണില്‍ സുവര്‍ണ്ണനേട്ടവുമായി ഇന്ത്യ

Common Wealth,Common Wealth Games,Inda,Gold


ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം. ബാഡ്മിന്റണ്‍ മിക്സഡ് ടീമിനത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ മലേഷ്യയെ 3-1 നാണ് തോല്‍പ്പിച്ചത്.

സിംഗിള്‍സില്‍ വിജയം നേടിയ കിഡംബി ശ്രീകാന്ത്, സൈന നെഹ്വാള്‍ എന്നിവരും മിക്സഡ് ഡബിള്‍സില്‍ വിജയം നേടിയ പൊന്നപ്പ-രംഗി റെഡ്ഡി സഖ്യമാണ് കരുത്തരായ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയവും സ്വര്‍ണവും സമ്മാനിച്ചത്.

ഇതോടെ 10 സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പടെ 19 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 38 സ്വര്‍ണവും 31 വെള്ളിയും 31 വെങ്കലവുമായി ആതിഥേയരായ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 22 സ്വര്‍ണവും 23 വെള്ളിയും 15 വെങ്കലവും ഉള്‍പ്പടെ 60 മെഡലുകളുമായി ഇംണ്ട് രണ്ടാം സ്ഥാനത്തുമാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)