ഷവറിനടിയില്‍ ഓറല്‍ സെക്‌സും, കിടപ്പറയില്‍ നഗ്നതപ്രദര്‍ശനവും: സ്‌പൈഡര്‍മാന്‍ അടക്കമുള്ള കോമിക്ക് കഥാപാത്രങ്ങളുടെ സൃഷ്ടാവും, മാര്‍വല്‍ സ്ഥാപകനുമായ സ്റ്റാന്‍ലീക്കെതിരെ നഴ്‌സിംഗ് കമ്പനിയുടെ ലൈംഗീക ആരോപണം

rape case, dish antenna operator
ലോസ് ആഞ്ചെലെസ്: മാര്‍വല്‍ കോമിക്‌സ് സൃഷ്ടാവ് സ്റ്റാന്‍ ലീ തന്നെ പരിചരിക്കാന്‍ വീട്ടിലെത്തിയിരുന്ന ഹോം നഴ്‌സുമാരെ ലൈംഗീകമായി ചൂഷ്ണം ചെയ്തുവെന്ന് ആരോപണം. ലോസ് ആഞെലെസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സീയജ് നഴ്‌സിംഗ് കെയര്‍ എന്ന സ്ഥാപനമാണ് സ്റ്റാന്‍ ലീക്ക് നേരെ ലൈംഗീക ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. 95കാരനായ സ്റ്റാന്‍ലീ കുളിമുറിയില്‍ നഴ്‌സുമാരോട് ഓറല്‍ സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും, ബെഡ്‌റൂമില്‍ നഗ്നത പ്രദര്‍ശനം നടത്തുന്നുണ്ടെന്നുമാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. വയോധികനായ ലീയുടെ ഇത്തരം സ്വഭാവ വൈകൃതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തോടെ നഴ്‌സിംഗ് കെയര്‍ സ്ഥാപനം അദ്ദേഹത്തെ പരിചരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. വിഷയത്തില്‍ നിയമപരമായി മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് നഴ്‌സിംഗ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം സ്റ്റാന്‍ലീയെ കരിവാരിതേക്കുന്നതിലൂടെ നഷ്ടപരിഹാരയിനത്തില്‍ കോടികള്‍ തട്ടാനാണ് നഴ്‌സിംഗ് കമ്പനിയുടെ ആരോപണശരങ്ങളെന്നാണ് സ്റ്റാന്‍ ലീയുടെ മാനേജര്‍ പ്രതികരിച്ചത്. അയണ്‍ മാന്‍, സ്‌പൈഡര്‍മാന്‍, തോര്‍, വുള്‍വറിന്‍, ഫന്റാസ്റ്റിക്ക് ഫോര്‍ എന്നീ കഥാപാത്രങ്ങളുടെ സൃഷ്ടാവായ സ്റ്റാന്‍ലീ അന്‍പത് മില്ല്യണ്‍ ഡോളറിന്റെ മൊത്ത ആസ്തിയാണുള്ളത്.  

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)