കീഴടങ്ങാന്‍ കൂട്ടാക്കാത്ത ബ്രാന്‍ഡ് ചക്രവര്‍ത്തി

wife, secrets, life
ഫേവര്‍ ഫ്രാന്‍സിസ് "ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ വീട്ടിലെ ഫസ്റ്റ് ഐഡ് കിറ്റിലെ ഒരു പതിവുകാരനാണ് ഡെറ്റോൾ". ചില ഉത്പന്നങ്ങളെ അങ്ങനെ വിളിക്കാനേ കഴിയൂ. അവ ചക്രവര്‍ത്തിമാര്‍ തന്നെയാണ്. എതിരിടാന്‍ എത്ര വലിയ ബ്രാന്‍ഡ് വന്നാലും തലകുനിക്കാതെ നെഞ്ചു വിരിച്ചു പോരാടി തന്റെ സാമ്രാജ്യം കാത്തുസൂക്ഷിക്കുന്നവര്‍. ഉത്പന്നങ്ങളുടെ ഈ കുത്തൊഴുക്ക് കാലത്ത് അത്തരം അധികം ബ്രാന്‍ഡുകളൊന്നും പെട്ടെന്ന് പേരെടുത്തു പറയാന്‍ കഴിയില്ല. പക്ഷെ പ്രായഭേദമന്യേ ഓരോ മലയാളിയും അറിയുന്ന, ഉപയോഗിക്കുന്ന, അല്ലെങ്കില്‍ ഭാവിയില്‍ ഉപകാരപ്പെടും എന്നു കരുതി വീട്ടില്‍ വാങ്ങി സൂക്ഷിക്കുന്ന ഒരു ഉല്‍പ്പന്നമുണ്ട്. രോഗാണുമുക്തമാക്കുക എന്നു കേട്ടാല്‍ അപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന ഒരു പേര്. കാലങ്ങളോളം തന്റെ പ്രൗഢിയില്‍ ഒരിഞ്ചു പോലും കുറവ് വരുത്താതെ എതിരാളികള്‍ക്ക് എത്താവുന്നതിലും മേലെ ഇപ്പോഴും ഒന്നാം സ്ഥാനത്തു തന്നെ തുടരുന്ന ഒരു ബ്രാന്‍ഡ്. ഡെറ്റോള്‍. കളിക്കുന്നതിനിടയില്‍ ഒന്നു വീണു പൊട്ടിയാല്‍ ഡെറ്റോള്‍ കലക്കിയ വെള്ളം ഉപയോഗിച്ചു മുറിവു കഴുകാനായിരുന്നു ഞങ്ങള്‍ക്കു കുട്ടിക്കാലത്തു കിട്ടിയ ആദ്യ ആരോഗ്യ പാഠം. നിലം തുടക്കുമ്പോള്‍ ഒരു കുറച്ചു ഡെറ്റോള്‍ കൂടി തുടക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കും അമ്മ. തുണി കഴുകുമ്പോഴും പലരും കുറച്ചു ഡെറ്റോള്‍ ചേര്‍ക്കും. ആശുപത്രിയുടെ വഴിക്കു പോകുന്ന ആരും ഒരു കുപ്പി ഡെറ്റോള്‍ വാങ്ങിക്കാതെ മടങ്ങി വരാറില്ല. ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ വീട്ടിലെ ഫസ്റ്റ് ഐഡ് കിറ്റിലെ ഒരു പതിവുകാരനാണ് ഡെറ്റോള്‍. എന്തിനും ഏതിനും പരിഹാരം കാണാന്‍ കഴിവുള്ള ഒരു മോഡേണ്‍ ഒറ്റമൂലി. എവിടെ കീടാണുവുണ്ടോ അവിടെ അന്തകനായി ഡെറ്റോളുമുണ്ട്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലാണ് ഡെറ്റോള്‍ അതിന്റെ പടയോട്ടം ആരംഭിക്കുന്നത്. ഡെറ്റോളിന്റെ നിര്‍മാതാക്കള്‍ ആയ റെക്കിറ്റ് ആന്‍ഡ് സണ്‍സ് എന്ന നാമഥേയത്തില്‍ അന്ന് അറിയപ്പെട്ടിരുന്ന റെക്കിറ്റ് ബെന്‍കീസര്‍ ബ്രിട്ടീഷ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നത്തിന് ആദ്യം നല്‍കാന്‍ കരുതിയ പേര് പീ സീ എം എക്‌സ് (ജഇങത) എന്നായിരുന്നു. ഉല്പന്നത്തിന്റെ പ്രധാന ചേരുവയായ പാരാക്‌ളോറോമെറ്റാസൈലീന്‍ എന്നതിന്റെ ചുരുക്കപ്പേര്. പക്ഷെ അതിലേറെ ഒതുക്കവും പറയാന്‍ എളുപ്പവും ഉള്ള പേരായ ഡെറ്റോള്‍ ആണ് അവര്‍ സ്വീകരിച്ചത്. അതാണ് പില്‍ക്കാലത്ത് വന്‍ ഹിറ്റായി മാറിയതും. പേരിനു ഒരു മെഡിക്കല്‍ പശ്ചാത്തലം അനിവാര്യമാണ് എന്നതായിരുന്നു മാനേജ്‌മെന്റ് തീരുമാനിച്ചത്. ആ തീരുമാനമാണ് ഡെറ്റോള്‍ എന്ന നാമത്തില്‍ അവരെ എത്തിച്ചേരാന്‍ സഹായിച്ചത്. 1a91225c-848f-463c-9ccd-2678dbd551ba പാക്കിങ്ങിലും ഇതേ മെഡിക്കല്‍ പശ്ചാത്തലത്തിന്റെ ഫീല്‍ കൊണ്ടു വരാന്‍ അവര്‍ തീരുമാനിച്ചതും ഡെറ്റോളിന്റെ വിശ്വാസ്യതയെ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. അക്കാലത്തു പ്രചാരത്തിലിരുന്ന മരുന്നു കുപ്പികളുടെ അതേ രീതിയില്‍ തന്നെയാണ് ഡെറ്റോളിന്റെ കുപ്പിയുടെയും രൂപകല്പന. ഉരുളന്‍ വശങ്ങളുള്ള മെലിഞ്ഞ ബോട്ടില്‍, ആര്‍ക്കും അനായാസം തുറക്കാവുന്ന വലിയ അടപ്പ്. അക്കാലത്തു അവര്‍ ഉപയോഗിച്ച പച്ചയും വെള്ളയും നിറങ്ങള്‍ പോലും ആശുപത്രികളെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു. ഡെറ്റോളിന്റെ കുപ്പിയില്‍ ആലേഖനം ചെയ്തിരിക്കുന്ന വാളിനെ ' വിശ്വസ്തതയുടെ പടവാള്‍' ആയിട്ടാണ് അവര്‍ പരസ്യങ്ങളില്‍ പ്രചരിപ്പിച്ചതു. വെള്ളത്തില്‍ ഒഴിച്ചാല്‍ വെള്ളനിറമായി മാറുന്നതിനെയും ഡെറ്റോളിന്റെ വിശ്വസ്തയുടെ മറ്റൊരു ലക്ഷണമായി അവര്‍ പരസ്യങ്ങളിലൂടെ ജനങ്ങളെ വിശ്വസിപ്പിച്ചു. പല രാജ്യങ്ങളില്‍ ഒരേ സമയം തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്ന രീതി അധികമാരും പരീക്ഷിക്കാതിരുന്ന ഒരു കാലത്താണ് റെക്കിറ്റ് ആന്‍ഡ് സണ്‍സ് ഡെറ്റോളിനെ ബ്രിട്ടനില്‍ പുറത്തിക്കറിയ അതേ സമയത്തു തന്നെ ഇന്ത്യയിലും എത്തിച്ചത്. അന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയുടെ വിപണി സാദ്ധ്യത മുന്‍കൂട്ടി കണ്ടു എടുത്ത ആ തീരുമാനം ഒരു വേള തെറ്റായിപ്പോയോ എന്നു പോലും കമ്പനിക്കു ചിന്തിക്കേണ്ടി വന്നു. ആശുപത്രികളില്‍ മുറിവുകള്‍ കഴുകാനും മറ്റും ഡെറ്റോള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും ഇന്ത്യന്‍ വീടുകളില്‍ ഒരിടം നേടാന്‍ ഡെറ്റോളിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. c741bdba-5d1c-489e-8538-c178ad5b40c0 പരമ്പരാഗതമായി മഞ്ഞള്‍ പോലുള്ളവ അണുനാശിനികളായി ഉപയോഗിച്ചു പോന്നിരുന്ന ഇന്ത്യക്കാര്‍ക്ക് ഒരു കെമിക്കല്‍ ആന്റി സെപ്റ്റിക്കിന്റെ ആവശ്യം തങ്ങളുടെ വീടുകളില്‍ വേണമെന്ന് തോന്നിപ്പിച്ചെടുക്കലായിരുന്നു ഡെറ്റോളിന്റെ ആദ്യ പരസ്യ തന്ത്രം. അതിനായി അവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ഡോക്ടര്‍മാരെ തന്നെയാണ്. മരുന്നുകള്‍ക്ക് പുറമെ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുന്ന ഉത്പന്നങ്ങളിലെ ആദ്യ ശ്രേണിയില്‍ തന്നെയായിരുന്നു അന്ന് ഡെറ്റോളിന്റെ സ്ഥാനം. രോഗാണുക്കള്‍ ആണ് രോഗം പരത്തുന്നത് എന്ന അലോപ്പതി വാദം ആദ്യമൊന്നും ഇന്ത്യന്‍ ജനതക്ക് അത്ര സ്വീകാര്യമായിരുന്നില്ല.എന്നാല്‍ ശാസ്ത്രത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള പുതിയ അറിവുകളും നൂതന ചികിത്സാ രീതികളുടെ പ്രയോജനത്തെക്കുറിച്ചുള്ള അവബോധവും ഇന്ത്യക്കാരെയും രോഗാണുമുക്തമായ പരിസരങ്ങള്‍ എന്ന ചിന്തയിലേക്ക് നയിച്ചത് ഡെറ്റോളിനും ഏറെ ഗുണം ചെയ്തു. detol ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് ഡെറ്റോള്‍ തങ്ങളുടെ പരസ്യപ്രചാരണത്തില്‍ സിനിമാ തിയേറ്റര്‍ പരസ്യങ്ങള്‍ക്ക് പ്രധാന്യം നല്കിത്തുടങ്ങിയത്. അന്ന് ആശയമായി സ്വീകരിച്ച അമ്മകുട്ടിഅണുക്കള്‍ ത്രയം തന്നെയാണ് ഇന്നും അവരുടെ തുറുപ്പു ചീട്ടെന്നതു ശ്രദ്ധേയമാണ്. പിന്നീട് ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്ക്കു ശേഷം ഡെറ്റോള്‍ സോപ്പുകളുമായി വിപണിയിലെത്തിയപ്പോഴും ഇതേ രോഗാണുക്കളും അമ്മയും കുട്ടിയും തന്നെയായിരുന്നു അവരുടെ പരസ്യങ്ങളില്‍ മുഖ്യമായി ഇടം നേടിയത്. അന്ന് വരെ കീടാണുക്കളെ കൊല്ലാന്‍ ലൈഫ്‌ബോയ് മാത്രം ഉപയോഗിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് ഡെറ്റോളില്‍ നിന്നു പുറത്തിറങ്ങിയ ഈ രോഗാണുക്കളുടെ അന്തകന്‍ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അതു കൊണ്ടു തന്നെ ഇപ്പോഴും മിക്ക വീട്ടിലും കൈകഴുകാന്‍ ഉപയോഗിക്കുന്നത് ഡെറ്റോളിന്റെ സോപ്പോ പിന്നെ അതിനു ശേഷം ഹാന്‍ഡ് വാഷ് ലിക്വിഡ് വസന്തം ഇന്ത്യയിലും എത്തിയപ്പോള്‍ ഡെറ്റോള്‍ പുറത്തിറക്കിയ ഹാന്‍ഡ് വാഷോ ഉപയോഗിച്ചു തന്നെയാണ്. favr detol സോപ്പിലും ഹാന്‍ഡ് വാഷിലും ഒക്കെ ഡെറ്റോളിന് പ്രതിയോഗികള്‍ ഉണ്ടെങ്കിലും ലിക്വിഡ് ആന്റി സെപ്റ്റിക് എന്ന ഗണത്തില്‍ ഡെറ്റോളിനെ വെല്ലാന്‍ ഇന്ന് വരെ ആര്‍ക്കും കഴിഞിട്ടില്ല എന്നതാണ് വസ്തുത. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയ സാവ്‌ലോണ്‍ ആണ് ഡെറ്റോളുമായി ഒന്നു നേര്‍ക്കു നേര്‍ മുട്ടി നോക്കാന്‍ ആകെ ധൈര്യം കാണിച്ച ബ്രാന്‍ഡ്. ഡെറ്റോളിനെപ്പോലെ മണമോ നീറ്റലോ ഇല്ലാതെ ഡെറ്റോളിന്റെ അതേ ഗുണങ്ങള്‍ തന്നെ നല്‍കും എന്നു അവകാശപ്പെട്ടിട്ടു പോലും ഇത്തിരി മണവും നീറ്റലുമല്ലേ അതു ഞങ്ങള്‍ സഹിച്ചോളാം എന്നു ഉറക്കെ പ്രഖ്യാപിച്ചു സാധാരണക്കാര്‍ ഇപ്പോഴും ഡെറ്റോളിനൊപ്പം നില്‍ക്കുന്നു. ഈ വിശ്വാസം തന്നെയാണ് ഡെറ്റോളെന്ന ബ്രാന്‍ഡിന് ചക്രവര്‍ത്തി പദവി നല്‍കുന്നത്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ ആരംഭിച്ച യുദ്ധത്തില്‍ രണ്ടായിരത്തി പതിനാറായിട്ടും തോല്‍വി എന്തെന്നറിയാത്ത നല്ല വൃത്തിയുള്ള ചക്രവര്‍ത്തി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)