മഴയില്‍ തകര്‍ന്ന റെയില്‍പാളം തുണി കൊണ്ട് കെട്ടിവെച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ

indian railway

മുംബൈ: മഴയില്‍ തകര്‍ന്ന റെയില്‍പാളം തുണികൊണ്ട് കെട്ടിവെച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. കേടായ പാളത്തിന്റെ ഭാഗം തുണികൊണ്ട് ഘടിപ്പിച്ചതല്ലെന്നും ആ ഭാഗം റെയില്‍ തൊഴിലാളികള്‍ക്ക് മനസിലാക്കാന്‍ അടയാളപ്പെടുത്തിയതാണെന്നും കേന്ദ്ര റെയില്‍വേ അറിയിച്ചു. മുംബൈ സബര്‍ബന്‍ റെയില്‍വേയുടെ ഹാര്‍ബര്‍ ലൈനില്‍ ഗോവന്ദി, മാന്‍ഗണ്ഡ് സ്‌റ്റേഷനിടയിലാണ് സംഭവം.

കേടായ റെയില്‍പാളത്തിന്റെ ഭാഗം ജീവനക്കാര്‍ നീല തുണിക്കഷ്ണംകൊണ്ട് കെട്ടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് റെയില്‍ വേ വിശദീകരിച്ചു. ട്രാക്ക് പരിശോധന നടത്തുന്നവര്‍ പാളം തകര്‍ന്ന ഭാഗം അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാര്‍ക്ക് പെട്ടന്ന് മനസിലാക്കുന്നതിന് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുകയാണ് ചെയ്യാറുള്ളത്.

എന്നാല്‍ മഴയായതിനാല്‍ പെയിന്റ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തുണികൊണ്ട് അടയാളപ്പെടുത്തിയതെന്നും ഇതിന്റെ നിജസ്ഥിതി അറിയാതെയാണ് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതെന്നും റെയില്‍വേ വിശദീകരണകുറുപ്പില്‍ പറയുന്നു. അരമണിക്കൂറിനകം തകര്‍ന്ന പാളം ശരിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നതായും റെയില്‍ വേ അറിയിച്ചു.

റെയില്‍വേ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നുണ്ടെന്നും അതില്‍ വിട്ടു വീഴ്ചയില്ലാതെയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നതെന്നും വിശദീകരണകുറിപ്പില്‍ പറയുന്നു. മുംബൈയില്‍ കനത്ത മഴമൂലം കഴിഞ്ഞ ദിവസങ്ങളില്‍ സബര്‍ബന്‍ സര്‍വീസുകള്‍ മുടങ്ങിയിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)