ഉണ്ണി മുകുന്ദന്‍െ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം: ആദ്യ ഷോയില്‍ പ്രേക്ഷക മനസ്സുകള്‍ കീഴടക്കി ക്ലിന്റ്

പ്രേക്ഷക മനസ്സുകള്‍ ഏറെ കാത്തിരുന്ന സിനിമയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തിയ ഹരികുമാര്‍ എഴുതി സംവിധാനം ചെയ്ത ക്ലിന്റ്. ഒരു റിയല്‍ ലൈഫ് സ്റ്റോറിയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ ഹരികുമാറിനൊപ്പം കെവി മോഹന്‍ കുമാറും പങ്കാളിയായിട്ടുണ്ട്. മാസ്റ്റര്‍ അലോക്, ഉണ്ണി മുകുന്ദന്‍, റിമ കല്ലിങ്ങല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത സിനിമ നിര്‍മ്മാതാവായ ഗോകുലം ഗോപാലനാണ്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിലാണ് അദ്ദേഹം ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. താന്‍ എന്ത് കൊണ്ടാണ് മലയാള സിനിമയിലെ മികച്ച സംവിധായകരിലൊരാളായി അറിയപ്പെടുന്നതെന്നു ഹരികുമാറെന്ന സംവിധായകന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു ക്ലിന്റ് എന്ന ചിത്രത്തിലൂടെ . അത്ര മികച്ച രീതിയില്‍ തന്നെ ഈ ചിത്രം പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. റിയല്‍ ലൈഫ് സ്റ്റോറിയാണെങ്കിലും ഓരോ കഥാപാത്രത്തിനും കൊടുത്ത വ്യക്തിത്വത്തിലും അവരുടെ വൈകാരിക വശങ്ങളെ സൂക്ഷ്മമമായി അനാവരണം ചെയ്യുന്നതിലും കാണിച്ച കയ്യടക്കവും മാത്രം മതി ഒരു സംവിധായകന്‍ എന്ന നിലയില്‍ ഈ പ്രതിഭ വെച്ച് പുലര്‍ത്തുന്ന അച്ചടക്കം മനസ്സിലാക്കാന്‍. പൂര്‍ണ്ണമായും സംവിധായകന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു ചിത്രത്തിന്റെ കടിഞ്ഞാണ്‍. ക്ലിന്റ് എന്ന പ്രതിഭയുടെ ജീവിതത്തില്‍ സംഭവിച്ച ഓരോ കാര്യങ്ങളും പ്രേക്ഷകന് മുന്നില്‍ വളരെ മനോഹരമായും പ്രേക്ഷകന്റെ ഹൃദയത്തില്‍ തൊടുന്ന രീതിയിലും അവതരിപ്പിച്ച ഈ സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു . ഒരു തുള്ളി എങ്കിലും കണ്ണീര്‍ പൊഴിക്കാതെ ഈ ചിത്രം നമ്മുക്ക് കണ്ടു തീര്‍ക്കാന്‍ കഴിയില്ല ..സംവിധായകന്റെയും തിരക്കഥ രചയിതാക്കളുടെയും വിജയമാണത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)