ലൈംഗികത ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെ, മാറിടം കണ്ടാലറിയാം സ്ത്രീയുടെ ശരീരഘടന; ലൈംഗികതയെക്കുറിച്ച് തുറന്നെഴുതി ക്രൈസ്തവ മാസിക

കൊച്ചി: ലൈംഗികതയെക്കുറിച്ച് തുറന്നെഴുതിയി ഒരു ക്രൈസ്തവ മാസിക.പലരും തുറന്ന് സംസാരിക്കാന്‍ മടിക്കുന്ന വിഷയമാണ് ലൈംഗികത. പ്രത്യേകിച്ച് മതത്തിന്റെ കര്‍ശനമായ ചട്ടക്കുടുകളിലുള്ളവര്‍. മുഖരേഖ എന്ന ക്രൈസ്തവ മാസികയുടെ ക്രിസ്മസ് പതിപ്പിലാണ് ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്ത്. രതിയും ആയുര്‍വേദവും എന്ന പേരിലാണ് ലേഖനം. മാസികയിലെ സ്ഥിരം എഴുത്തുകാരനായ ഡോ. സന്തോഷ് തോമസാണ് ലേഖനം എഴുതിയിരിക്കുന്നത്. ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് മാസികയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ശരീരത്തിന്റേയും മനസിന്റേയും ആഘോഷമാണ് ലൈംഗികതയെന്ന് ലേഖനം പറയുന്നു. ശാരീരികബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണെന്നും ലേഖനം പറയുന്നു. ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തില്‍ സ്ത്രീകളെക്കുറിച്ച് വിവരിക്കുന്ന രംഗങ്ങളും ശ്ലോകങ്ങളുമെല്ലാം മാസികയില്‍ വിവരിക്കുന്നുണ്ട്്. ലൈംഗികതയുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സ്വഭാവവും രൂപവും അടിസ്ഥാനമാക്കി വേര്‍തിരിച്ചിരിക്കുന്നതിനെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു. പദ്മിനി, ചിത്രിണി, സംഗിനി, ഹസ്തിനി തുടങ്ങിയവയാണ് അത്. മാറിടത്തിന്റെ വലുപ്പവും ശരീരത്തിന്റെ ഘടനയും കണ്ടാല്‍ ആ സ്ത്രീ ഏത് വിഭാഗത്തില്‍ വരുന്നുവെന്ന് തിരിച്ചറിയാകാനുമെന്നും ലേഖനം പറയുന്നു. ഈ നാല് തരം ശരീരഘടനയുള്ള സ്ത്രീകളുമായി എങ്ങനെ പുരുഷന് ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് ലേഖനം വിശദീകരിക്കുന്നു. ഭക്ഷണം, ഉറക്കം, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശില, ഋതുഭേദങ്ങള്‍, കരുത്ത്, എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്ര തത്വങ്ങള്‍ പ്രകാരവും മാത്രമേ ലൈംഗികജീവിതം നയിക്കാവൂ എന്നും ലേഖനത്തില്‍ പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)