സാംസങിനെ പിന്തള്ളി ഇന്ത്യന്‍ വിപണിയില്‍ ഒന്നാമനായി ഷാവോമി

ഇന്ത്യന്‍ വിപണിയില്‍ താരമായി. സാംസങ്, ലെനോവോ, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളെ പിന്നിലാക്കി ഷാവോമി വിപണിയില്‍ ഒന്നാമനായി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ഇന്ത്യയിലെ 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (കഉഇ) നടത്തിയ കണക്കെടുപ്പിലാണ് ഷവോമി തിളങ്ങിയത്. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ താരമായിരുന്ന സാംസങിനെ പിന്തള്ളിയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഈ നേട്ടം കൈവരിച്ചത്. റെഡ്മി നോട്ട് 4 ന്റെ വില്‍പനയാണ് ഇതിന് കാരണം. ഇപ്രകാരം സാസംങിനെ പിന്നിലാക്കി 6.5 ശതമാനം വിപണിവിഹിതമാണ് ഷവോമി നേടിയെടുത്തത്. പ്രമുഖ നഗരങ്ങളിലെ കണക്കെടുത്തപ്പോള്‍ റെഡ്മി നോട്ട് 4ന്റെ വില്പനയിലാണ് ഐഡിസി ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യത്ത് 40 ശതമാനം വില്പനയാണ് റെഡ്മി നോട്ട് 4 നേടിയത്. 15 ശതമാനം വര്‍ധനവോടെ സാംസങ് ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഗാലക്‌സി ജെ2, ഗാലക്‌സി ജെ7, ഗാലക്‌സി ജെ7മാക്‌സ് തുടങ്ങിയ ഫോണുകളുടെ വില്പനയിലൂടെ 24.1 ശതമാനം വിപണിവിഹിതമാണ് സാംസങ് നേടിയെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)