ഇനി നേപ്പാളിന് ചൈനയിലെ തുറമുഖങ്ങളിലും ചരക്ക് ഇറക്കാം! ചരിത്രത്തിലെ നാഴികകല്ലെന്ന് രബി ശങ്കര്‍ സിഞ്ജു

china to allow ,nepal access to ports

കാഠ്മണ്ഡു: ചൈനയിലെ നാല് തുറമുഖങ്ങള്‍ നേപ്പാളിന് ചരക്ക് കൈമാറ്റത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനമായി. ഇത്രയും കാലം ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാള്‍ ചരക്കുഗതാഗതത്തിന് ആശ്രയിച്ചിരുന്നത് ഇന്ത്യന്‍ തുറമുഖങ്ങളെ മാത്രമായിരുന്നു. 2015-16 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തില്‍ തടസ്സം നേരിട്ടപ്പോള്‍ നേപ്പാളില്‍ പലപ്പോഴും ഇന്ധന ക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു.

നേപ്പാള്‍-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇത് പ്രകാരം നേപ്പാളിന് ചൈനീസ് തുറമുഖങ്ങളായ ടിയാന്‍ജിന്‍, ഷെന്‍സന്‍, ലിയാന്‍യുന്‍ഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങള്‍ വഴി ഇറക്കുമതിയും കയറ്റുമതിയും നടത്താം. ഇതോടൊപ്പം കപ്പല്‍ചരക്കുകളുടെ വിതരണത്തിന് സഹായിക്കുന്ന സംഭരണ കേന്ദ്രങ്ങളായ ലാന്‍സു, ലാസ, സികറ്റ്‌സേ എന്നിവയും ഉപയോഗിക്കാനുള്ള അനുമതിയും ചൈന നേപ്പാളിന് നല്‍കിയിട്ടുണ്ട്.

നേപ്പാള്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ രബി ശങ്കര്‍ സിഞ്ജു ഇന്ത്യയുടെ രണ്ട് തുറമുഖങ്ങള്‍ക്ക് പുറമെ ചൈനയുടെ തുറമുഖങ്ങളിലേക്കും പ്രവേശനം ലഭിച്ചത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ നേപ്പാളിന്റെ വലിയഭാഗം ചരക്ക് ഗതാഗതവും നടക്കുന്നത് വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴിയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)