ചൈനക്കാരന്റെ മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം ഇനി മലയാളികള്‍ക്കും സ്വന്തം; ചൈനാ ടെക്‌നിക്കിനെ പൊളിച്ചടുക്കി മലപ്പുറത്തെ യുവാവ്

കുറച്ചുദിവസമായി മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടുപിടിച്ച ചൈനക്കാരന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആരും ആഗ്രഹിക്കുന്ന കാര്യമാണ് ഒരിക്കലെങ്കിലും ഒന്ന് അപ്രത്യക്ഷനാവുക എന്നത്. അതുകൊണ്ടു തന്നെ വീഡിയോ കണ്ട പലരും അവസാനം തങ്ങളുടെ ചിരകാല അഭിലാഷം സഫലമായെന്ന രീതിയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. നിന്നനില്‍പ്പില്‍ അപ്രത്യക്ഷമാകാന്‍ കഴിയുന്ന വസ്ത്രം എന്ന വാദത്തോടെയാണ് ചൈനക്കാരന്‍ ഈ വസ്ത്രം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു വെറും തട്ടിപ്പാണെന്നും ഇങ്ങനെ മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും വിശദീകരിച്ച് മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് രംഗത്തെത്തിയിരക്കുകയാണ്. എസ്‌കെ പൂക്കോട്ടൂര്‍ എന്ന മലപ്പുറംകാരനാണ് ചൈനക്കാരന്റെ ഈ വസ്ത്രത്തിന് പിന്നിലുള്ള അപ്രത്യക്ഷവിദ്യ പൊളിച്ചടുക്കിയിരിക്കുന്നത്. മനുഷ്യനെ അപ്രത്യക്ഷമാക്കാന്‍ ചൈനക്കാര്‍ക്കു മാത്രമല്ല മലയാളികള്‍ക്കും പറ്റും എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്നു ചൈനക്കാര്‍ ചെയ്തതു പോലെ തന്നെ വസ്ത്രം കൊണ്ട് അപ്രത്യക്ഷമാകുന്നതും വീഡിയോയില്‍ പറയുന്നുണ്ട്. ക്രോമ എന്ന എഡിറ്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്. അല്ലാതെ ചൈനക്കാര്‍ അപ്രത്യക്ഷമാകാനുള്ള വസ്ത്രമൊന്നും കണ്ടുപടിച്ചിട്ടില്ല എന്നും എസ് കെ പൂക്കോട്ടൂര്‍ വീഡിയോയില്‍ വഇശദീകരിക്കുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)