സ്വദേശിവത്കരണത്തെ തുടര്‍ന്ന് സൗദിയിലെങ്ങും പരിശോധന! 66 നിയമലംഘനങ്ങള്‍ കണ്ടെത്തി

Saudi Pravasi,Saudi,Pravasam,Nitaqat


റിയാദ്: വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പന ശാലകളില്‍ സെപറ്റംബര്‍ 11 മുതല്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയത് 66 നിയമലംഘനങ്ങള്‍ ആണ്. തൊഴില്‍ സാമൂഹികവികസനമന്ത്രാലയത്തിന്റെയും സുരക്ഷാവിഭാഗത്തിന്റെയും നേതൃത്വത്തിലാണ് രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും പരിശോധന നടത്തിയ


നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചിലതിന് താക്കീത് നല്‍കുകയുമാണ് ചെയ്യുന്നത്. റിയാദില്‍ പരിശാധന നടത്തിയത് 99 കടകളിലാണെന്നും അതില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും അധികൃതര്‍ അറിയിച്ചു. ബുറൈദ, അസീര്‍, മദീന, ഹാഇല്‍, അറാര്‍, റഫ, താരിഫ്, ജൗഫ്, മദീന, ബദര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശാധന നടത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം നടപ്പിലാക്കി മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ തന്നെ പരിശാധന കര്‍ശനമായിരിക്കുകയാണ്. റിയാദില്‍ ആദ്യ ദിനങ്ങളില്‍ അടഞ്ഞു കിടന്ന വിദേശികളുടെ കടകള്‍ വ്യാഴാഴ്ച ഭാഗികമായി പ്രവര്‍ത്തിച്ചു.

പല കടകളും തുറന്നു വെച്ചതല്ലാതെ അവിടെ തൊഴിലാളികളെ കാണാനില്ലായിരുന്നു. എന്നാല്‍ രാത്രിയില്‍ മിക്ക കടകളും സജീവമാവുന്നുണ്ട്. അതിനിടെ ചില കടകള്‍ അടച്ച് സാധനങ്ങള്‍ പുറത്തിട്ട് വമ്പിച്ച ആദായത്തിന് വില്‍ക്കുന്നുമുണ്ട്. ഇന്ന് വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ ഇത്തരം കച്ചവടങ്ങള്‍ തെരുവുകളില്‍ വ്യാപകമാകാനാണ് സാധ്യത.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)