തിരുവനന്തപുരം: പ്രവാസികള്‍ക്ക് സഹായമായി നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പര്‍. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും ഇനി ഈ നമ്പറില്‍ ബന്ധപ്പെടാം. 00918802012345എന്ന ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്.
സര്‍ക്കാരുമായി പ്രവാസികള്‍ക്ക് ബന്ധപ്പെടുവാനുള്ള ഏകജാലക സംവിധാനമാണ് ഇതെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു. ദിവസേന ആയിരത്തിലധികം കോളുകളാണ് ഈ നമ്പരിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആദ്യം കാള്‍ കട്ടാകുകയും 30 സെക്കന്‍ഡിനുള്ളില്‍ വിളിച്ച ആളിനെ നോര്‍ക്കയുടെ ഓഫീസില്‍ നിന്നും തിരികെ വിളിക്കുകയും ചെയ്യും.
Discussion about this post