തിരുവനന്തപുരം: ഇന്ന് സിവിൽ സർവീസ് ജേതാക്കൾ ആകാൻ ആഗ്രഹിക്കുന്നവർക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന തിരുവനന്തപുരം ആസ്ഥാനമായ ഐലേൺ ഐഎഎസ് അക്കാദമി,സുഹൃത്തുക്കളായ മൂന്ന് യുവ എഞ്ചിനിയേഴ്സിന്റെ , കൂട്ടായ്മയുടെയും പരിശ്രമത്തിന്റെയും സ്റ്റാർട്ടപ്പ് വിജയഗാഥ കൂടിയാണ്. ഐഎഎസും ഐപിഎസും ലഭിക്കണമെങ്കിൽ ഡൽഹിക്ക് പോകണമെന്ന മലയാളികളുടെ പൊതുബോധം തന്നെ തിരുത്തി കുറിക്കാൻ ഐലേണിനും ഇവർക്കുമായിട്ടുണ്ട് . സിവിൽ സർവീസ് സ്വപ്നവുമായി ഡൽഹിയിൽ പോയി പഠിക്കുമ്പോൾ ചിലവാകുന്ന ലക്ഷക്കണക്കിന് രൂപയും പ്രതികൂല കാലാവസ്ഥയുമൊക്കെ പലരെയും പ്രയാസപ്പെടുത്തുകയും പിന്തിരിപ്പിക്കുമായുമൊക്കെ ചെയ്യുമായിരുന്നു .
തിരുവനന്തപുരത്ത് 2015 ഫെബ്രുവരിൽ ആരംഭിച്ച ഐലേൺ ഐഎഎസ് അക്കാദമി, കൃത്യവും സമഗ്രവുമായ സിവിൽ സർവീസ് പരിശീലനം വിദ്യാർത്ഥികൾക്ക് നൽകിയതിലൂടെ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സിവിൽ സർവീസ് കോച്ചിങ് സെന്ററും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്ഥാപനവുമായി വളർന്നിരിക്കുന്നു. കേരളത്തിൽ നിന്ന് മാത്രമല്ല , സൗത്ത് ഇന്ത്യയിൽ നിന്ന് തന്നെ ഡൽഹിയിലേക്ക് ഐഎഎസ് / ഐപിഎസ് ലക്ഷ്യവുമായി പോയിരുന്ന വിദ്യാർത്ഥികൾ ഇന്ന് കേരളത്തിലെ ഐലേൺ ഐഎഎസ് അക്കാദമിയിൽ പ്രവേശനം തേടുന്നു എന്നത് മലയാളികളുടെ കൂടി അഭിമാനവും ആഹ്ലാദവും ആണ്.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ നിന്നുമാത്രം നൂറിലധികം ഐഎഎസുകാരെ ഐലേൺ ഐഎഎസ് അക്കാദമി സംഭാവന ചെയ്തു കഴിഞ്ഞിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ മലയാളികളുടെ അഭിമാനമായ ഈ 107 സിവിൽ സർവീസ് ജേതാക്കളിൽ ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യയിൽ ഇന്ത്യൻ സർക്കാർ നിയമിച്ച വനിതാ ഐഎഫ്എസ് ഓഫീസർ ഹംന മറിയം, നിലവിൽ കേരളത്തിൽ സബ് കളക്ടർമാർ ആയി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കെഎസ് ഐഎഎസ്, അർജുൻ പാണ്ട്യൻ ഐഎഎസ്, മാധവികുട്ടി ഐഎഎസ് തുടങ്ങിയവരും ഉൾപ്പെടുന്നു.
കേരളത്തിന്റെ ഗ്രാമങ്ങളിൽ ഉള്ളവരെയും, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തിരസ്കൃതരാവാൻ വിധിക്കപ്പെട്ടവരായിരുന്ന ട്രാൻസ്ജൻഡേഴ്സിനെയും ആദിവാസി സമൂഹത്തെയും, ഏറ്റവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരെയും സിവിൽ സർവ്വീസ് സ്വപനത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഐലേൺ ഇപ്പോൾ വിഭാവനം ചെയ്യുന്നത് .
വരും വർഷങ്ങളിൽ കേരളത്തിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും ഒരു സിവിൽ സർവീസുകാരനെ എങ്കിലും വാർത്തെടുക്കുകയാണ് ഐലേൺ ഐഎഎസ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർമാരായ നിഖിലും ടിജെ എബ്രഹാമും ഷിനാസും ബിഗ് ന്യൂസിനോട് പറഞ്ഞു. ഐഎഎസ്, ഐപിഎസ് മോഹമുള്ള ഏതൊരാൾക്കും ഐ ലേൺ ഐഎഎസ് അക്കാദമിയുടെ പരിശീലനത്തിലൂടെ സിവിൽ സർവീസ് നേടാൻ പ്രാപ്തമാക്കാൻ സാധിക്കുമെന്ന് ഐലേൺ ഐഎഎസ് അക്കാദമി ഉറപ്പുപറയുന്നു.
ആറാം വർഷത്തിലേക്ക് കടക്കുന്ന ഐ ലേൺ ഐഎഎസ് അക്കാദമി സിവിൽ സർവീസ് മോഹിക്കുന്നവർക്ക് സുവർണാവസരം ഒരുക്കിയിരിക്കുകയാണ്. സ്കൂൾ വിദ്യാർഥികൾ മുതൽ കോളേജ് വിദ്യാർഥികൾക്കുവരെയുള്ള ഫൗണ്ടേഷൻ കോഴ്സുകളും സ്കോളർഷിപ്പുകളുമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഐഎഎസ് പഠിക്കാൻ ആഗ്രഹമുള്ള സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർക്കും പഠനത്തിൽ ഏറ്റവും മിടുക്കന്മാരായവർക്കും പരീക്ഷ നടത്തി ,തിരഞ്ഞെടുക്കുന്നവർക്ക് സിവിൽ സർവീസ് നേടുന്നതിന് വിത്യസ്ത തലങ്ങളിൽ ഉള്ള സ്കോളർഷിപ്പ് പദ്ധതി ആവിഷ്ക്കരിച്ച് വരികയാണെന്നും ഐലേൺ ഐഎഎസ് അക്കാദമി ഡയറക്ടേഴ്സ് അറിയിച്ചു .നിലവിൽ പ്ലസ് വൺ പ്ലസ്ടു വിദ്യാർഥികൾക്കാണ് ഫൗണ്ടേഷൻ കോഴ്സ് നൽകുന്നത്, ഇത് എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥികൾക്കുകൂടി നൽകാൻ പ്ലാൻ ചെയ്യുന്നു.
ഡിഗ്രി കഴിഞ്ഞവർക്കും പരീക്ഷക്ക് തയ്യാറെടുക്കുന്ന ഡിഗ്രി ഫൈനൽ ഇയർ വിദ്യാർഥികൾക്കും കോഴ്സിൽ ചേരാവുന്നതാണ് .ഏപ്രിൽ 7 മുതൽ ആരംഭിക്കുന്ന 2021 2022 പുതിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ഹെല്പ് ലൈൻ നമ്പറിലോ തിരുവനന്തപുരം ഓഫീസിൽ നേരിട്ടോ ബന്ധപ്പാവുന്നതാണെന്നും
ഐലേൺ അറിയിച്ചു
Ilearn IAS Academy
1st Floor Mulassery Towers
Vanross Jn
Trivandrum
Kerala
Contact 8089166792
Mail ID: [email protected]
Website: www.ilearnias.com
Discussion about this post