കേന്ദ്ര സർക്കാർ പദ്ധതി മുഖേന ഹെൽത്ത്‌കെയർ മേഖലയിൽ ജോലി സ്വന്തമാക്കാം; എൻഎസ്ഡിസി അക്രഡിറ്റേഷനുള്ള ഹോസ്പിറ്റലുകളിൽ പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കാം

health-care

കേന്ദ്ര സർക്കാറിനു കീഴിലുള്ള
എൻഎസ്ഡിസി അക്രഡിറ്റേഷനുള്ള കേരളത്തിലെ തിരഞ്ഞെടുത്ത ഹോസ്പിറ്റലുകളിൽ ധാരാളം തൊഴിൽ അവസരങ്ങൾ ഉള്ള
ഹെൽത്ത് കെയർ/പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഇപ്പോൾ പ്രവേശനം നേടാം

സംസ്ഥാനത്തെ എൻഎസ്ഡിസി ട്രെയിനിംഗ് സെന്റർ അക്രഡിറ്റേഷൻ നേടിയിട്ടുള്ള തെരഞ്ഞെടുത്ത ഹോസ്പിറ്റലുകളിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് ഹെൽത്ത്‌കെയർ മേഖലയിലുള്ള വിവിധ പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കുവാൻ സാധിക്കുക.

കേന്ദ്രഗവൺമെന്റിന് കീഴിലുള്ള നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഹെൽത്ത്‌കെയർ ഇൻഡസ്ട്രിയിലെ വിവിധ ജോബ് റോളുകൾക്കനുസരിച്ച് നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻഎസ്‌ക്യൂഎഫ്) പ്രകാരം രൂപപ്പെടുത്തി ഔദ്യോഗികമായി വെബ്‌പോർട്ടലിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ എൻഎസ്ഡിസി കോഴ്‌സുകളിലാണ് വിദ്യാർത്ഥികൾക്ക് ട്രെയിനിങും, കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കേഷനും നേടാൻ സാധിക്കുക.
ഏറ്റവും അധികം തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന കോഴ്‌സുകളായ:
*എംഎൽടി (മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ)
*ഒടിടി (ഓപ്പറേറ്റിങ് തീയ്യേറ്റർ ടെക്‌നീഷ്യൻ)
*എടി (അനസ്‌തേഷ്യ ടെക്‌നീഷ്യൻ)
*ജിഡിഎ (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്)
*ജിസിഎ (ജെറിയാട്രിക് കെയർ അസിസ്റ്റന്റ്)
*ആർടി (റേഡിയോളജി ടെക്‌നീഷ്യൻ)
*എക്‌സ്‌റേ ടെക്‌നീഷ്യൻ
*ഡിടി (ഡയാലിസിസ് ടെക്‌നീഷ്യൻ)
*ബിബിടി (ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ)
*ഇഎംടി (എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ)
*സിഎസ്എസ്ഡി (സെൻട്രൽ സ്‌റ്റെറൈൽ സെർവീസ് ഡിപാർട്ട്‌മെന്റ് ടെക്‌നീഷ്യൻ)
*സിസിടി (കാർഡിയാക് കെയർ ടെക്‌നീഷ്യൻ)
*വിഎ (വിഷൻ അസിസ്റ്റന്റ്)
*ഡിഎ (ഡെന്റൽ അസിസ്റ്റന്റ്)
*എപി (അസിസ്റ്റന്റ് ഫിസിയോതെറാപ്പി)

തുടങ്ങിയ എൻഎസ്ഡിസി കോഴ്‌സുകളാണ് ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പ്രധാനമായും പഠിക്കുവാൻ അവസരം ലഭിക്കുന്നത്.
പ്രായഭേദമന്യേ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഒരുപോലെ പഠിക്കാവുന്ന കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ അംഗീകാരവും, വെരിഫിക്കേഷനുമുള്ള എൻഎസ്ഡിസിയുടെ ഗവൺമെന്റ് സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുന്നതാണ്.

2വർഷം ദൈർഘ്യമുള്ള ഹെൽത്ത് കെയർ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി തന്നെ പ്രമുഖ ഹോസ്പ്പിറ്റലുകളിലൂടെ കൂടുതൽ പ്രായോഗിക പരിശീലനം നേടുന്നതിനുള്ള ഓൺജോബ് ട്രെയിനിംഗ് ലഭിക്കുന്നതിനാൽ എൻഎസ്ഡിസി സർട്ടിഫിക്കേഷനോടൊപ്പം തന്നെ പ്രസ്തുത ഹോസ്പ്പിറ്റലിൽ നിന്നുമുള്ള ഒജെടി സർട്ടിഫിക്കേഷനും കരസ്ഥമാക്കാൻ സാധിക്കും എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.കോഴ്‌സിന് അഡ്മിഷൻ എടുക്കുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷാ ഫോമിനായും, കോഴ്‌സുകളുടെ വിശദവിവരങ്ങൾക്കും, ജില്ലയിൽ കോഴ്‌സുകൾ നടത്തുന്ന ഹോസ്പ്പിറ്റലുകളെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി എത്രയും പെട്ടെന്ന് താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .

ഹെൽപ്പ് ലൈൻ നമ്പർ: 75 94 03 95 38

Exit mobile version