പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സര്‍വകാശാല അസിസ്റ്റന്റ് ഉള്‍പ്പെടെ 17 തസ്തികയിലേക്കാണ് വിജ്ഞാപനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19 രാത്രി 12 വരെ.
യോഗ്യത:
ബി.ടെക്, ബിരുദം, ബിഎസ്‌സി നഴ്‌സിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല.
പ്രായപരിധി:
18-36. ഉദ്യോഗാര്‍ഥികള്‍ 02-01-1982നും 01-01-2000നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസിക്കു മൂന്നും പട്ടികവിഭാഗങ്ങള്‍ക്ക് അഞ്ചും വര്‍ഷം ഇളവ്.
കഴിഞ്ഞ തവണ 5,41,823 പേരാണ് ഈ തസ്തികയില്‍ അപേക്ഷ നല്‍കിയിരുന്നത്. ഇത്തവണ അപേക്ഷകര്‍ ആറു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റില്‍ ഇതുവരെ 1829 പേര്‍ക്കു നിയമനശുപാര്‍ശ ലഭിച്ചു. അടുത്ത വര്‍ഷം ഓഗസ്റ്റ് 9 വരെയാണ് ഈ ലിസ്റ്റിന്റെ കാലാവധി. പുതിയ ലിസ്റ്റ് തൊട്ടുപിറ്റേന്നു നിലവില്‍ വരും.
ശമ്പള സ്‌കെയില്‍:
തുടക്കത്തിലെ ശമ്പളം 34,370 രൂപ. പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിലേക്കു ബേസിക്, ഡിഎ എന്നിവ കൂട്ടിയ തുകയുടെ 10 % (3197 രൂപ) കുറവ് ചെയ്യും.
പരീക്ഷ 6 മാസത്തിനകം:
ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്‌ജെക്ടീവ് പരീക്ഷ 6 മാസത്തിനകം നടക്കും. സിലബസില്‍ 10 വിഷയങ്ങള്‍ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മെന്റല്‍ എബിലിറ്റി/ ടെസ്റ്റ് ഓഫ് റീസണിങ്, ജനറല്‍ സയന്‍സ്, കറന്റ് അഫയേഴ്‌സ്, ഇന്ത്യ- പൊതുവിവരങ്ങള്‍, കേരള- പൊതുവിവരങ്ങള്‍, ഭരണഘടന, ജനറല്‍ ഇംഗ്ലിഷ്, ഭാഷ, സൈബര്‍ നിയമങ്ങള്‍. ഓരോ വിഷയത്തില്‍ നിന്നും 10 വീതം ചോദ്യങ്ങള്‍. മലയാള ഭാഷയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങള്‍ ഉണ്ടാകും. ഭാഷാന്യൂനപക്ഷങ്ങളിലുള്ളവര്‍ക്ക് ഈ ചോദ്യങ്ങള്‍ തമിഴ്/കന്നഡ ഭാഷകളില്‍ ലഭിക്കും.
സര്‍വകലാശാല അസിസ്റ്റന്റിനൊപ്പം വിജ്ഞാപനം പ്രസിദ്ധീകരിച്ച പ്രധാന തസ്തികകള്‍ ഇനി പറയുന്നു. ഹോമിയോപ്പതിയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫിസര്‍ (നേത്ര), ആരോഗ്യ വകുപ്പില്‍ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് രണ്ട്, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്ട്‌സ്മാന്‍ സിവില്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക്ക് എന്‍ജിനീയര്‍, വിവിധ വകുപ്പുകളില്‍ എല്‍ഡിസി (സ്‌പെറി. എസ്‌സി/എസ്ടി), ഡെയറി എക്‌സ്‌ടെന്‍ഷന്‍ ഓഫിസര്‍ (എന്‍സിഎ), എച്ച്എസ്എസ്ടി അറബിക്, മാത്‌സ്– ജൂനിയര്‍ (എന്‍സിഎ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡന്റല്‍ സര്‍ജന്‍ (എന്‍സിഎ), ലിഫ്റ്റ് മെക്കാനിക് (എന്‍സിഎ), കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ് (എന്‍സിഎ), ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (എന്‍സിഎ), ആയുര്‍വേദ ഫാര്‍മസിസ്റ്റ് (എന്‍സിഎ), ഹോമിയോ ഫാര്‍മസിസ്റ്റ് (എന്‍സിഎ). വിജ്ഞാപനങ്ങള്‍ അടുത്ത ലക്കം തൊഴില്‍വീഥിയില്‍ പ്രസിദ്ധീകരിക്കും.
Discussion about this post