ആരോഗ്യമുള്ള ശരീരമാണോ നിങ്ങളുടേത്? ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദു:ഖിക്കേണ്ട

healthy body

തിരക്കേറിയ ഈ ജീവിതത്തിനിടയില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഓരോരുത്തരും നേരിടുന്നത്. ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കാനുള്ള ഒരു പ്രവണത ഓരോരുത്തരിലും ഉണ്ട്. നിങ്ങള്‍ അടിസ്ഥാനപരമായി ആരോഗ്യവാനാണോ എന്നറിയാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

1. പുറം വേദന

നമ്മളില്‍ പലരും എല്ലാദിവസവും പൊതുവായി ആവലാതിപ്പെടുന്ന ഒരു രോഗലക്ഷണമാണ് പുറം വേദന . ഇത് മൃദുലമായതില്‍ തുടങ്ങി വളരേ ഗുരുതരമായതില്‍ വരേ അനുഭവപ്പെടാറുണ്ട് . ഓരോരുത്തരുടെയും ദൈനംദിന പ്രവര്‍ത്തികള്‍ അവതാളത്തിലാകുന്ന പുറം വേദന കുറഞ്ഞ കാലയളവില്‍ സംഭവിക്കുന്നതോ അല്ലെങ്കില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതോ ആയിരിക്കാം.

ഇത് സംഭവിക്കാനുള്ള പൊതുവായ കാരണങ്ങള്‍ കണക്കിലെടുത്താല്‍ പേശീ വേദനയുണ്ടാകുന്നത് കൂടുതല്‍ പണിയെടുക്കുന്നതു കൊണ്ടും ഭാരമേറിയ സാധനങ്ങള്‍ എടുത്തു പോകുന്നതു കൊണ്ടും കുനിഞ്ഞും വളഞ്ഞും നിന്നുമൊക്കെ ജോലി ചെയ്യുന്നതുകൊണ്ടും സംഭവിക്കാം എളുപ്പം പ്രായമാകുന്നതിന്റെ ഒരു പ്രതിരൂപമായി കൂടി പുറം വേദനയെ കണക്കാക്കാം നടുവിന്റെ ശക്തിയെ തിരിച്ചുപിടിക്കാനും നടുവേദനയെ നേരിടാനുമുള്ള ഒരു പോംവഴി വ്യായാമ ശീലമാണ്.

ഉത്തമമായ ഒരു അംഗവിന്യാസ രീതി ഇരിപ്പിലും നില്‍പ്പിലും കിടപ്പിലും നിലനിര്‍ത്തുന്നത് ഭാവിയിലെ പുറം വേദന ലക്ഷണങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും . കൂടുതലായി പറഞ്ഞാല്‍ വ്യായാമം ചര്യകളായ യോഗയോ കായിക വ്യായാമങ്ങളോ ചെയ്യുന്നത് ചിലര്‍ക്ക് ഫലപ്രദമായിരിക്കും.

നിങ്ങളുടെ പ്രായമോ ലക്ഷണങ്ങളോ പരിഗണിക്കാതെ, കുറഞ്ഞ ആഴ്ചകള്‍ക്കുള്ളില്‍ പുറം വേദനയ്ക്ക് രോഗശമനം ഉണ്ടായില്ലെങ്കില്‍ ഡോക്ടറെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

2. തലവേദന

ഏതാണ്ട് എല്ലാ മനുഷ്യരിലും പിരിമുറുക്കത്തിന്റെയും സമ്മര്‍ദങ്ങളുടെയും സാന്ദ്രത കൊണ്ട് തലവേദന ഉണ്ടാകാറുണ്ട്. എന്നാല്‍ പത്തുപേരില്‍ ഒരാള്‍ പോലും ഇത്തരം തലവേദനയെ വളരെ വലിയ ഒരു അനാരോഗ്യ പ്രശ്‌നമായി കണക്കാക്കിയിട്ടില്ല. തലവേദനയുണ്ടാകാനുള്ള പ്രധാന കാരണം മനക്ലേശം ആണെന്നു പറയാം.

പ്രധാനമായും ദിവസേനയുള്ള വീട്ടുജോലികള്‍, ഓഫീസ് ജോലികള്‍, ട്രാഫിക് ശബ്ദങ്ങള്‍, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുമ്പോഴുള്ള അസ്വസ്ഥത, അതല്ലെങ്കില്‍ അനചിതമായ ആഹാര രീതി ഇവയൊക്കെ പലപ്പോഴും തലവേദന ഉണ്ടാകാന്‍ കാരണമാകാം.

മിക്ക തലവേദനകള്‍ക്കും കൂടുതലായി വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല, അവയൊക്കെ സാധാരണയായ വേദനസംഹാരികള്‍ കൊണ്ട് കൈകാര്യം ചെയ്യാന്‍ കഴിയുന്നവയാണ് . എന്നാല്‍ ഉവ ഉപയോഗിച്ചിട്ടും മാറ്റമൊന്നും പ്രകടമായില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടുന്നത് ഉത്തമമാണ്.

3. പല്ലു പുളിപ്പ്

നിങ്ങളുടെ പല്ലുകളിലെ ഇനാമല്‍ ദിവസേനയുള്ള പല്ലിന്റെ ചവയ്കലിലും കടിക്കലില്‍ നിന്നുമൊക്കെ നിന്ന് പല്ലുകളെ പരിരക്ഷിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇനാമല്‍ പല്ലിന്റെ നാഡീ ഭാഗത്തു നിന്നും അടര്‍ന്നു പോകുമ്പോള്‍ അവിടേക്ക് ചൂടേറിയതും തണുപ്പാര്‍ന്നതുമായ പാനീയങ്ങളും പഞ്ചസാരയുടെ അംശവും അമ്ല മയമുള്ള ഭക്ഷണ സാമഗ്രികളുമൊക്കെ കടന്നു ചെല്ലുന്നു.

ഇത് പെട്ടെന്നുള്ള തീവ്രമായ പല്ലു വേദനയ്ക്ക് കാരണമാകുന്നു . ഇനാമല്‍ ഒരിക്കല്‍, ദ്രവിച്ച് അടര്‍ന്നുപോയി കഴിഞ്ഞുകഴിഞ്ഞാല്‍ ശരീരത്തിന് ഈ ക്ഷതത്തെ പരിഹരിക്കാന്‍ കഴിയുന്നതല്ല . നമ്മില്‍ പലരും പലപ്പോഴും പല്ലു പുളിപ്പിനെ താനെ മാറിപ്പോവും എന്ന രീതിയില്‍ അവഗണിച്ചു വരുന്നു..

ക്ഷതങ്ങള്‍ താല്‍ക്കാലികവും ഇടവിട്ടുള്ളതും ആയതാണെങ്കില്‍ കൂടി ഈ അവസ്ഥ ശാശ്വതമാണ്, അത് നിങ്ങളുടെ സമയത്തെ കൂടി കവര്‍ന്ന് എടുക്കും. പക്ഷേ സന്തോഷമുള്ള ഒരു കാര്യം എന്തെന്നാല്‍ സെന്‍സിറ്റീവ് പല്ലു പുളിപ്പിന്റെ ദൂഷ്യഫലങ്ങളെ നേരിടാനായി ഒരു എളുപ്പ മാര്‍ഗം ഉണ്ട്.

ക്രമീകൃത മായ ടൂത്ത്‌പേസ്റ്റുകള്‍ മാറ്റി ഡിസന്‌സിറ്റൈസിങ് ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുക. ഇവയ്ക്കു നിങ്ങളുടെ പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാനും ഫലപ്രദമായ ആശ്വാസം പ്രദാനം ചെയ്യാനും കഴിയും. കൂടുതലായി പറഞ്ഞാല്‍ ഡിസന്‌സിറ്റിലിംഗ് ടൂത്ത്‌പേസ്റ്റ് ദിനംപ്രതി രണ്ട് നേരം ഉപയോഗിച്ചാല്‍ നിരവധി പ്രയോജനങ്ങള്‍ തരും സെന്‍സിറ്റീവ് ആയ പല്ലുകള്‍ സൂചിപ്പിക്കുന്നത് കണിശമായും ചികിത്സ വേണ്ട ഒരു രോഗലക്ഷണത്തെയാണ്.


4. തലമുടി കൊഴിയല്‍

എല്ലാവര്‍ക്കും ഓരോ ദിനംപ്രതി കുറച്ച് കുറച്ച് മുടിയിഴകള്‍ നഷ്ടമാകുന്നു .ഒരാള്‍ക്ക് 50 നും 100 നും ഇടയില്‍ മുടിനാരുകള്‍ ഓരോ ദിവസവും നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ പക്ഷേ നിങ്ങളുടെ തലയിണയിലോ ഹെയര്‍ബ്രഷിലോ ദിനംതോറും ഇപ്പറഞ്ഞതിനെക്കാള്‍ കൂടുതല്‍ മുടിനാരുകള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അമിതമായ മുടി കൊഴിയലിനെ ഓര്‍ത്ത് നിങ്ങള്‍ ആകുലപ്പെടേണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു.

അധികമായി മുടി കൊഴിയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ നിങ്ങള്‍ നിശബ്ദരായി നോക്കിയിരിക്കേണ്ട കാര്യമില്ല . കൃത്യമായ രീതിയില്‍ തലമുടിയെ പരിപാലനം ചെയ്താല്‍ അവയെ തിരിച്ചു പിടിക്കാവുന്നതാണ്. ക്രമീകൃതമായ ഷാംപൂവിങ്ങും നല്ല പോഷക സമ്പന്നമായ ന്യൂട്രീഷനും മുടിയിഴകളുടെ കാല്പനിക ഭംഗിയെ തിരിച്ചുവിളിക്കുന്നു.

നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഒഴിവാക്കിയെടുക്കാന്‍ കഴിയാവുന്ന മാനസിക സമ്മര്‍ദ്ദം പോലെയുള്ള കാരണങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുക. എന്നിട്ടും ഫലമുണ്ടായില്ലെങ്കില്‍ ഒരു ത്വക്ക് രോഗ വിദഗ്ധന്റെ സഹായം തേടുക. ഒരു ത്വക്ക് രോഗ ഡോക്ടറിന് അധികമായി മുടി കൊഴിച്ചിലിന്റെ പ്രശ്‌നങ്ങളെക്കുറിച്ചു പറഞ്ഞു തരാനും അതിന്റെ ഔചിത്യപൂര്‍ണമായ ചികിത്സാരീതിയെയും പറ്റി മികച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും

5. നെഞ്ചരിച്ചില്‍

പേര് കേള്‍ക്കുന്നതുപോലെ ഈ രോഗലക്ഷണത്തിന് നിങ്ങളുടെ ഹൃദയവുമായി ഒരു ബന്ധവുമില്ല , ഇത് സംഭവിക്കുന്നത് നിങ്ങളുടെ ആമാശയത്തില്‍ ദഹനപ്രക്രിയയ്ക്കായി ഉല്‍ഭവിക്കുന്ന അമ്ല രസം ഫുഡ് പൈപ്പിലേക്ക് (അതായത് നിങ്ങളുടെ തൊണ്ടയും വയറും ബന്ധിപ്പിക്കുന്ന ട്യൂബ് ) തിരിച്ച് ഒഴുകുന്നതുകൊണ്ടാണ്.

ഇത് സംഭവിക്കുമ്പോള്‍ നിങ്ങളുടെ നെഞ്ചു മുതല്‍ തൊണ്ട വരേയ്ക്കും അസുഖകരമായ വേദന സംഹാരം ഉളവാകുന്നു.. ഏതാനും മിനിറ്റുകള്‍ മുതല്‍ ഏതാനും മണിക്കൂറുകള്‍ വരേ നെഞ്ചരിച്ചില്‍ നീണ്ടുനില്‍ക്കും. ഒരുപക്ഷേ പലപ്പോഴും നിങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷവും ഇത് ഉണ്ടാകാറുണ്ട് .

കൊഴുപ്പും എണ്ണകളും നിറഞ്ഞ ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതു വഴിയും , മദ്യപാനം, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയവ കഴിക്കുന്നതിലൂടെയും നെഞ്ചെരിച്ചില്‍ സംബന്ധമായ തടസ്സങ്ങള്‍ ഉണ്ടാകാം. മതിയായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.

ഉചിതമായ ശരീരഭാരം നിലനിര്‍ത്തുന്നതിനാലും ശരീരത്തിന് വേണ്ടത്ര ഉറങ്ങുന്നതിനാലും മനഃക്ലേശം ഒഴിവാക്കുന്നതിനാലും ഒരു പരിധിവരെ ഇതിന്റെ രോഗലക്ഷണങ്ങളില്‍ നിന്ന് ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്താനാകും.

നിങ്ങള്‍ക്ക് അടുത്തടുത്ത വേളകളിലായി ദിനംപ്രതി നെഞ്ചരിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്. ഒരു പക്ഷേ അത് ചിലപ്പോള്‍ അടിയന്തര ചികിത്സയര്‍ഹിക്കുന്നതും കൂടുതല്‍ ഗൗരവമേറിയതുമായ ഒരു രോഗത്തിന്റെ സൂചനയാകാം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)