4K വീഡിയോ ഷൂട്ട് ചെയ്യാവുന്ന മിറര്‍ലെസ് കാമറയുമായി കനോണ്‍

canon
തുടക്കക്കാരെ ലക്ഷ്യമിട്ട് 4K വീഡിയോ ഷൂട്ട് ചെയ്യാവുന്ന കനോണിന്റെ EOS M50 ക്യാമറ പുറത്തിറക്കി. 24MP APSC സെന്‍സറാണ് ആദ്യ കനോണ്‍ മിറര്‍ലെസ് കാമറയ്ക്കുള്ളത്. ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസാണ് കാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈഫൈ, ബ്ലൂടൂത്എന്‍എഫ്‌സി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷന്‍സുള്ള കാമറയ്ക്ക് CR3 റോഫോര്‍മാറ്റാണ് നല്‍കിയിരിക്കുന്നത്. ഡിജിക് 8 പ്രൊസസര്‍ പിടിപ്പിച്ചിരിക്കുന്ന കാമറയ്ക്ക് ബില്‍റ്റ് ഇന്‍ ഇലക്ട്രോണിക് വ്യൂഫൈന്‍ഡറുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും നല്ല ചിത്രങ്ങള്‍ പെട്ടെന്നുപോസ്റ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, വളരെ എളുപ്പത്തില്‍ അതുചെയ്യാം. EOS M50യുടെ ബോഡിക്കു മാത്രം വില 780 ഡോളറായിരിക്കും. EFM 1545mm F3.56.3 IS STM കിറ്റ് ലെന്‍സിനും ബോഡിക്കും കൂടെ 900 ഡോളറായിരിക്കും വില. 55200mm F4.56.3 IS STM ലെന്‍സും കൂടെ വാങ്ങുന്നുണ്ടെങ്കില്‍ 1250 ഡോളര്‍ നല്‍കണം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)