പവര്‍ ബാങ്കും ചാര്‍ജറുമില്ലാതെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുമോ?

can the phone be charged without power bank and charger?
പറ്റുമെന്നാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നത്. പവര്‍ബാങ്കുകളും ചാര്‍ജറുകളുമില്ലാതെ ശരീരത്തിന്റെ അനക്കം കൊണ്ട് വൈദ്യുതി നിര്‍മിക്കാന്‍ കഴിവുള്ള, ലോഹ നിര്‍മിതമായ ഒരു കുഞ്ഞു 'ടാബ്' തങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു എന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. 'മനുഷ്യശരീരം ഊര്‍ജ്ജത്തിന്റെ ഒരു അക്ഷയ ഖനിയാണ്. എന്തുകൊണ്ട് അതിനെ ഉപയോഗപ്പെടുത്തിക്കൂടാ,' അമേരിക്കയിലെ ബഫലോയിലെ യൂണിവേഴ്‌സിറ്റിയുടെ അസോസിയേറ്റ് പ്രൊഫെസര്‍ ആയ ഗാന്‍ (Gan) ചോദിക്കുന്നു. ഈ രീതിക്ക് ട്രൈബോഇലക്ട്രിക് ചാര്‍ജിങ് എന്നാണ് പറയുന്നത്. ചില വസ്തുക്കള്‍ മറ്റു ചില വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു എന്നതാണ് ഇവിടെ പ്രയോഗത്തില്‍ വരുന്ന ശാസ്ത്ര തത്വം. ദൈനംദിന ജീവിതത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്റ്റാറ്റിക് കറന്റ് എല്ലാം ഇങ്ങനെ ഉണ്ടാകുന്നതാണ്. ഗവേഷകര്‍ ഈ ട്രൈബോ ഇലക്ട്രിക് പ്രതിഭാസം ഉപയോഗപ്പെടുത്താന്‍ പല വിധ നാനോ ജനറേറ്ററുകളുടെയും നിര്‍മാണത്തെ കുറിച്ചു ചിന്തിച്ചിരുന്നു. ഇവയില്‍ പലതും നിര്‍മിച്ചെടുക്കാന്‍ ഒന്നുകില്‍ വിഷമമാണ് അല്ലെങ്കില്‍ ചിലവു കൂടുതലാണ്. ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെയടക്കമുള്ള പുതിയ ഗവേഷകരും ശാസ്ത്രജ്ഞരും ഈ രണ്ടു പ്രശ്‌നങ്ങളെയും തരണം ചെയ്തു കഴിഞ്ഞാണ് അവരുടെ 'ടാബ്' നിര്‍മിച്ചിരിക്കുന്നത്. ഇതിനെ അവര്‍ വിളിക്കുന്നത് 'ട്രൈബോഇലക്ട്രിക് നാനോ ജനറേറ്റര്‍' എന്നാണ്. ആവരുടെ ടാബ് രണ്ടു നേര്‍ത്ത സ്വര്‍ണ്ണ പാളികള്‍ക്കിടയില്‍ പാകിയ പോളിമര്‍ (സിലിക്കണ്‍ ഉപയോഗിച്ചു നിര്‍മിച്ച പോളിഡിമെത്തില്‍സിലോക്‌സെയ്ന്‍ (PDMS) അടങ്ങുന്നതാണ്. ഈ പോളിമര്‍ ആണ് കോണ്ടാക്ട് ലെന്‍സുകളില്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ടാബിന് 1.5 സെന്റീമീറ്ററാണ് നീളം. 1 ഇഞ്ച് വീതിയും ഇതിനുണ്ട്. ഇതിന്റെ വോള്‍ട്ടെജ് പരമാവധി 124 വോള്‍ട്‌സ് ആണ്. പരമാവധി വൈദ്യുതി 10 മൈക്രോആംപ്‌സും, സ്‌ക്വയര്‍ സെന്റിമീറ്ററിന്, പരമാവധി പവര്‍ ഡെന്‍സിറ്റി 0.22 മില്ലിവോട്‌സുമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)