കാലിഡഡ് സ്‌കോളര്‍ഷിപ്പുമായ് റോയല്‍ എഞ്ചിനീയറിങ് കോളേജ്

തൃശ്ശൂര്‍: തൃശ്ശൂരിലെ പ്രശസ്തമായ റോയല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി ആന്റ് റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായ് കാലിഡഡ് എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് സംഘടിപ്പിക്കുന്നു.  കാലിഡഡിന്റെ നാലാമത്തെ എഡിഷനാണ് കോളേജ് ഈ വര്‍ഷം സംഘടിപ്പിക്കുന്നത്.  സ്‌കോളര്‍ഷിപ്പ് പരീക്ഷ മെയ് ഒന്നിന് അക്കിക്കാവ് റോയല്‍കോളജ് ഓഫ് എന്‍ജിനീയറിങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പ്രഗത്ഭരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുവേണ്ടി നടത്തുന്ന പരീക്ഷയില്‍  ഉന്നതവിജയം നേടുന്ന ആറു വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ സൗജന്യമായിരിക്കും, 4 വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ പകുതി സ്‌കോളര്‍ഷിപ്പ് ലഭിക്കും. പിന്നീട് വരുന്ന 20പേര്‍ക്ക് ട്യൂഷന്‍ ഫീസില്‍ പത്ത് ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും.  സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി 25000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. പരീക്ഷയില്‍  ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റോയല്‍ കോളേജ് സൗജന്യമായി ബിടെക്ക് അഡ്മിഷന്‍ നല്‍കും. പ്ലസ്ടുവിന് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് കോളേജ് അറിയിച്ചു. 1 2 ബിടെക് പഠിക്കാന്‍ ആഗ്രഹിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. പ്രഗത്ഭരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ സാമ്പത്തികമായി സഹായിക്കുകയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിലൂടെ റോയല്‍ കോളേജ് ലക്ഷ്യമിടുന്നത്. അധ്യയനവര്‍ഷത്തില്‍ രണ്ട് കോടി രൂപയോളം സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് റോയല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി ആന്റ്‌റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് കെ എം ഹൈദരലി, സെക്രട്ടറി വി മുഹമ്മദ് എന്നിവര്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കോളേജിന്റെ  www.royalcet.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9048599995,9746569999, 04882859009 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക .

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News