ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. സി ഷുക്കൂറിന് തിരിച്ചുവരാന്‍ അവസരം: ലീഗ് ജില്ലാ നേതൃത്വം

Kerala,Muslim League

കാസര്‍കോട്: അഡ്വ. സി ഷുക്കൂറിന് ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് തടസമില്ലെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എംസി ഖമറുദ്ദീന്‍ പറഞ്ഞു.

അഡ്വ. സി ഷുക്കൂര്‍ ഉത്തരേന്ത്യയില്‍പോലും നടക്കാത്ത രീതിയിലുള്ള കൊലപാതകത്തിന് നേതൃത്വം നല്‍കിയ ആളെ മഹത്വവത്കരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രവര്‍ത്തകരുടെ വികാര പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോയേഴ്‌സ് ഫോറം അവരുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഷുക്കൂറിനെ നീക്കിയത്.

ലീഗ് ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ സി ഷുക്കൂറിനെതിരെ കാമ്പയിന്‍ നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അംഗത്വ നടപടി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. അദ്ദേഹത്തിന് മത്സരിക്കുകയും പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചുവരികയും ചെയ്യാമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)