പുതു തലമുറയുടെ ഗോ, ഗോ പ്ലസ് വാഹനങ്ങള്‍ വരുന്നതിന്റെ സന്തോഷത്തിലാണ് വാഹന പ്രേമികള്‍. ഒന്ന് ഒടിച്ചുനോക്കാനും അതിന്റെ പ്രത്യേകതകളറിയാനും ഏറെ കാത്തിരുന്ന വാഹനങ്ങള്‍ ഇന്നെത്തും. ആദ്യ തലമുറ വാഹനങ്ങളില്‍ നിന്ന് പ്രകടമായ വ്യത്യാസങ്ങളുമായാണ് ഗോയും ഗോ പ്ലസും എത്തുന്നത്. വിപണിയെ പിടിച്ചടക്കുമെന്ന ദൃഢനിശ്ചയവുമായാണ് ഇരു വാഹനങ്ങളും രണ്ടാമതെത്തുന്നത്.
മാറ്റങ്ങളുമായി എത്തുന്ന ഡാറ്റ്സണ്‍ ഗോയിക്ക് 3.38 ലക്ഷം മുതല്‍ 4.41 ലക്ഷം രൂപ വരെയും ഗോ പ്ലസിന് 3.95 ലക്ഷം മുതല്‍ 5.25 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.
പുതിയ ഗ്രില്‍, പരിഷ്കരിച്ച ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ബംബര്‍ എന്നിവ ഗോ, ഗോ പ്ലസ് മോഡലുകളെ വ്യത്യസ്തമാക്കും. അലോയി വീലുകളും പുതിയതാണ്. മിററില്‍ ടേണ്‍ ലൈറ്റും ഇടംപിടിച്ചു. സണ്‍സ്റ്റോണ്‍ ബ്രൗണ്‍, ആംമ്പെര് ഓറഞ്ച് എന്നീ രണ്ട് പുതിയ നിറങ്ങളിലും ഇവ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതിന്റെ പിന്‍ഭാഗത്ത് മുന്‍മോഡലില്‍ നിന്ന് വലിയ വ്യത്യാസമില്ല.
റീ ഡിസൈന്‍ ചെയ്ത ഡാഷ്ബോര്‍ഡില്‍ 6.75 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്. പവര്‍ സ്റ്റിയറിങ്, മൊബൈല്‍ ഡോക്കിങ് സിസ്റ്റം, യുഎസ്ബി പോര്‍ട്ട്, പവര്‍ വിന്‍ഡോ എന്നിവയും പുതിയ ഗോ നിരയിലുണ്ട്.
എന്നാല്‍ ഇതിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് പഴയപടിയായിരിക്കും. 78 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് 2018 ഗോ, ഗോ പ്ലസിനും കരുത്തേകുക. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.
Discussion about this post