ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ വന്‍ തിരിച്ചടി നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2017ല്‍ ആപ്പിള്‍ ഇന്ത്യയില്‍ വിറ്റത് മൂന്ന് മില്യണ്‍ ഐഫോണുകളാണ്. എന്നാല്‍, 2018ല്‍ വില്‍പന രണ്ട് മില്യണായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിളിന് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയാവുന്നത് ഉയര്‍ന്ന വിലയാണ്.
ഇന്ത്യയില്‍ ഏകദേശം 76,000 രൂപയാണ് ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ വില കുറഞ്ഞ ഐഫോണ്‍ മോഡലായ XRന് വില. എന്നാല്‍, പ്രീമിയം നിലവാരം പുലര്‍ത്തുന്ന ചൈനീസ് കമ്പനിയായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ 6ടിക്ക് 38,000 രൂപ മാത്രമാണ് വില. ഇത്തരത്തില്‍ ചൈനീസ് കമ്പനികള്‍ മികച്ച ഫീച്ചറുള്ള സ്മാര്‍ട്ട്‌ഫോണുകളുമായി കളം നിറയുന്നത് ആപ്പിളിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
വില കുറവുള്ള പഴയ ഫോണുകളാണ് ആപ്പിള്‍ വില്‍ക്കുന്ന ഫോണുകളില്‍ ഭൂരിപക്ഷവും എന്നതും ശ്രദ്ധേയമാണ്. ഐഫോണ്‍ X മുതലുള്ള ഐഫോണ്‍ മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ അത്ര പ്രിയമില്ല. ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവയും ആപ്പിളിന് തിരിച്ചടിയാവുന്നുണ്ട്.
Discussion about this post