ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്റെ പ്രവര്‍ത്തനം ഇന്‍സ്റ്റഗ്രാം നിര്‍ത്തലാക്കുന്നു. 2017 ഡിസംബറിലാണ് ഇന്‍സ്റ്റഗ്രാം സ്നാപ്ചാറ്റിന്റെ പാത പിന്തുടര്ന്ന് ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് അവതരിപ്പിച്ചത്. ജൂണ്‍മാസത്തോടെ ഈ ആപ്പിനെ അവസാനിപ്പിക്കാന്‍ ആണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം നീക്കം.
എന്നാല്‍ ഇന്‍സ്റ്റഗ്രാം മെയിന്‍ ആപ്പില്‍ ഡയറക്ട് ടാബിലൂടെ ഡയറക്ട് സന്ദേശങ്ങളില്‍ എത്താം. പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതാണ് ആപ്പ് അവസാനിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്.
Discussion about this post