മുംബൈ: ഉണര്‍വോടെ തുടങ്ങിയ ബിഎസ്ഇ സെന്‍സെക്‌സ്, എന്‍എസ്ഇ നിഫ്റ്റി എന്നിവയില്‍ വന്‍നഷ്ടങ്ങളില്ലാതെ വ്യാപാരം പൊടിക്കുന്നു. ബാങ്കിങ്, ഓട്ടോ ഓഹരികളില്‍ ലാഭം. ഒക്ടോബറില്‍ വാഹന വില്‍പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഓട്ടോ കമ്പനികളുടെ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം, ഐടി, എഫ്എംസിജി ഓഹരികള്‍ താഴോട്ടു പോയി.
ഡോളറിനെതിരെ രൂപ കരുത്താര്‍ജിച്ചതും ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് നേരിട്ടതുമാണ് ഓഹരി വിപണിയില്‍ നേട്ടമുണ്ടാകാന്‍ പ്രധാനകാരണം. ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ നിന്ന് നിക്ഷേപകര്‍ 1,142.92 കോടി രൂപയുടെ ഓഹരി വാങ്ങിയിരുന്നു.
സെന്‍സെക്‌സ് ഇന്ന് 200 പോയിന്റ് ഉയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34,455.02 എന്ന നിലയിലാണ്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 34,442.05 എന്ന നിലയില്‍ നിന്നാണ് വിപണി കയറിയത്. നിഫ്റ്റി 10,386.60 ത്തില്‍ വ്യാപാരം തുടങ്ങി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10,387.85 എന്ന നിലയിലാണ്.
Discussion about this post